കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന്റെ സിഗ്നേച്ചര്‍ ക്യാമ്പയ്‌നിലൂടെ ലക്ഷ്യംവെക്കുന്നത് ഗിന്നസ് റെക്കോഡ് 'ലക്ഷ്യം ഒരു കോടി ഒപ്പുകള്‍'

  • By Desk
Google Oneindia Malayalam News

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവഞ്ചനയ്ക്ക് എതിരേ ഒരു കോടി ഒപ്പുകള്‍ എന്ന മുദ്രാവാക്യവുമായി യുഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സിഗ്നേച്ചര്‍ ക്യാമ്പയ്‌നിലൂടെ ഭാരവാഹികള്‍ ലക്ഷ്യംവെക്കുന്നത് ഗിന്നസ് റെക്കോഡ്. ഇന്ത്യയിലെ ഏറ്റവും വലിയ സിഗ്നേച്ചര്‍ ക്യാംപെയ്‌നായി ഇതിനോടകം തന്നെ മാറികഴിഞ്ഞതായും ഭാരവാഹികള്‍ പറയുന്നു.

വടക്കന്‍ ഇറാഖില്‍ ശക്തമായ ഭൂചലനം, മരണം 130കടന്നു, അബുദാബിയും കുവൈത്തും കുലുങ്ങി
ലക്ഷക്കണക്കിനു പേരാണ് ഇതുവരെ ക്യാംപെയ്‌നില്‍ പങ്കാളികളായി കഴിഞ്ഞത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു എന്നതിനുള്ള തെളിവാണ് സിഗ്നേച്ചര്‍ ക്യാംപെയ്‌നില്‍ ലഭിക്കുന്ന പങ്കാളിത്തമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ പറഞ്ഞു. നോട്ട്‌നിരോധനം, ജിഎസ്ടി നടപ്പില്‍ വരുത്തിയതിലുള്ള അപാകത, വര്‍ധിച്ചുവരുന്ന വര്‍ഗീയത, അടിക്കടിയുള്ള ഇന്ധന വില വര്‍ധനവ്, രൂക്ഷമായ വിലക്കയറ്റം, അക്രമരാഷ്ട്രീയം എന്നിവ മൂലം ജനങ്ങളിലുണ്ടായ അതൃപ്തിയാണ് സിഗ്നേച്ചര്‍ ക്യാംപെയ്ന്‍ വന്‍ വിജയമാകാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍.

signaturemlp

കേരളത്തിലെ എല്ലാ ബൂത്തുകളിലും ക്യാംപെയ്‌നിന്റെ ഭാഗമായി ഒപ്പു ശേഖരണം നടക്കുന്നുണ്ട്. 24,000 ത്തോളം ബൂത്തുകളാണ് കേരളത്തിലുള്ളത്. ഇവിടെയെല്ലാം പ്രത്യേകം ചുമതലപ്പെടുത്തിയവരുടെ നേതൃത്വത്തിലാണ് ഒപ്പു ശേഖരണം. ഒരോ ജില്ലയിലും മൂന്നു കോഡിനേറ്റര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫിലെ ഘടകക്ഷി നേതാക്കളടക്കം സിഗ്നേച്ചര്‍ ക്യാംപെയ്‌നിന്റെ ചുമതലകള്‍ വഹിച്ചു. മഹിളാ സംഘടനകള്‍, യുവജന സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവരെല്ലാം ക്യാംപെയ്‌നില്‍ സജീവമായി. ബസ് സ്റ്റാന്‍ഡുകളും ക്യാംപസുകളുമെല്ലാം പ്രതിഷേധം രേഖപ്പെടുത്താനുള്ള വേദിയായി. മൂന്നര മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ക്യാന്‍വാസിലാണ് ഒപ്പ് രേഖപ്പെടുത്തുന്നത്. ഒരോ നിയോജകമണ്ഡലത്തിലെയും ബൂത്തുകളില്‍ നിന്നു ശേഖരിച്ച ഒപ്പുകള്‍ അതാതു മണ്ഡലങ്ങളില്‍ പടയൊരുക്കത്തിനു നല്‍കുന്ന സ്വീകരണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറും.

വിവിധ ജില്ലകളില്‍ നിന്നും കോട്ടണ്‍ ക്യാന്‍വാസില്‍ ശേഖരിച്ച ഒപ്പുകള്‍ ചേര്‍ത്തുവച്ചാല്‍ 74 കിലോമീറ്റര്‍ നീളമുണ്ടാകും. ഇതു തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കാനാണ് പദ്ധതി. പടയൊരുക്കം തിരുവനന്തപുരത്ത് സമാപിക്കുമ്പോഴേക്കും ഒരു കോടി ഒപ്പുകള്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്, ഇതോടെ സിഗ്നേച്ചര്‍ ക്യാംപെയ്ന്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ ഏറ്റവും വലിയ സിഗ്നേച്ചര്‍ ക്യാംപെയ്‌നാക്കി ഇതിനെ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി സജി ജോസഫ്, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ, കെപിസിസി സെക്രട്ടറിമാരായ പി.എ. സലീം, പഴയകുളം മധു എന്നിവര്‍ക്കാണ് സിഗ്നേച്ചര്‍ ക്യാംപെയ്‌നിന്റെ സംസ്ഥാന ചുമതല. മലപ്പുറം ജില്ലയില്‍ മുസ്ലീം ജില്ലാ ജോയിന്റ് സെക്രട്ടറി സലീം കുരുവമ്പലം, ഡിസിസി സെക്രട്ടറി അജീഷ് എടാലത്ത് എന്നിവരാണ് ക്യാംപെയ്‌നിന്റെ ചുമതല വഹിക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുമാത്രം 11,225,34 പേര്‍ ക്യാംപെയ്‌നിന്റെ ഭാഗമായതായി യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ് എന്നിവര്‍ അറിയിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്)

യുഡിഎഫ് സിഗ്നേച്ചര്‍ ക്യാംപെയ്‌നിന്റെ ഭാഗമായി ശേഖരിച്ച ഒപ്പുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മലപ്പുറത്ത് വച്ച് കൈമാറുന്നു

English summary
UDF signature campaign; Aim is to get 1 lakh signatures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X