കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷനും കേരള ബാങ്കും അടച്ചുപൂട്ടുമെന്ന് പറയുന്നു, യുഡിഎഫ് കേരളത്തിനെതിരെന്ന് വിജയരാഘവന്‍

Google Oneindia Malayalam News

കാസര്‍കോട്: കേരളത്തില്‍ ഇടതുമുന്നണി ചെയ്ത നല്ല കാര്യങ്ങളെല്ലാം ഇല്ലാതാക്കുമെന്നാണ് യുഡിഎഫ് പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേരളത്തിന് തന്നെ നിരാശയുണ്ടാക്കുന്ന നിലപാടാണ് അവര്‍ക്കുള്ളത്. ലൈഫ് പദ്ധതിയും കേരള ബാങ്കുമൊക്കെ പൂട്ടുമെന്നാണ് അവര്‍ പറയുന്നത്. ബിജെപിയെ പിന്തുണയ്ക്കുന്നതാണ് അവരുടെ നിലപാടെന്നും വിജയരാഘവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പോസ്റ്റ് വായിക്കാം.

1

എല്‍ഡിഎഫ് നടത്തിയ നല്ല കാര്യങ്ങളെല്ലാം ഇല്ലാതാക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. ലൈഫ് പോലുള്ള എല്‍ഡിഎഫ് തുടങ്ങിവച്ച കുറേ കാര്യങ്ങള്‍ അടച്ചുപൂട്ടും എന്നാണ് ഇവര്‍ സ്ഥിരമായി പറയുന്നത്. പെട്രോള്‍ വിലവര്‍ധനവിലും പരോക്ഷ പിന്തുണയാണ് യുഡിഎഫിനുള്ളത്. ബിജെപിയുമായി വോട്ടുകച്ചവടത്തിനുള്ള പശ്ചാത്തലമുണ്ടാക്കുക എന്നതാണ് നിലവില്‍ യുഡിഎഫിന്റെ സമീപനം.

കേരള ബാങ്ക് എന്ന സംവിധാനം രാജ്യത്ത് തന്നെ ഒരു സംസ്ഥാനവും മുന്‍കയ്യെടുത്ത് നടപ്പാക്കാത്ത കാര്യമാണ്. പൂര്‍ണമായ സ്വകാര്യവത്കരണമാണ് ബാങ്കിംഗ് മേഖലയില്‍ കേന്ദ്രം ലക്ഷ്യം വച്ചത്. ചെറുകിട കൃഷിക്കാര്‍ക്ക് കടമെടുക്കണമെങ്കില്‍ ഹുണ്ടികക്കാരുടെ അടുത്ത് പോകേണ്ട സ്ഥിതി വന്നു. 1969ലെ ബാങ്ക് ദേശസാല്‍ക്കരണത്തെ എല്ലാവരും പിന്താങ്ങി. എന്നാലിപ്പോള്‍ ബിജെപി ആ നയം മാറ്റി. കോണ്‍ഗ്രസും അതിനെ പിന്താങ്ങുകയാണ്.

സഹകരണസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിനാകാത്ത സാഹചര്യമുണ്ടായി. അത്തരമൊരു സാഹചര്യത്തില്‍ കേരള ബാങ്ക് പൂട്ടുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പൂര്‍ണമായി കേരളത്തിന് നിരാശയുണ്ടാക്കുന്ന നിലപാടാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. നാടിന്റെ താത്പര്യത്തിനൊപ്പം നില്‍ക്കുന്ന നിലപാടാണെടുക്കേണ്ടത്.

വില്‍ക്കാന്‍ വച്ച സ്ഥാപനങ്ങളുടെ സംരക്ഷകനായിട്ട് പ്രധാനന്ത്രി ഇന്ന് കേരളത്തിലെത്തിയിരിക്കുകയാണ്. പൊതുമേഖലാസ്ഥാപനത്തെ ചെറുതായി നവീകരിച്ച ശേഷം വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. കേരളത്തിന്റെ താത്പര്യം പൊതുമേഖലാസ്ഥാപനങ്ങള്‍ സംരക്ഷിക്കുക എന്നതാണ്. എന്നാല്‍, കേന്ദ്രത്തിന്റെ തീവ്രസ്വകാര്യവത്കരണ നയത്താല്‍ കേരളത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല.

ജനതാത്പര്യം സംരക്ഷിച്ചു കൊണ്ട് സമൂഹത്തിന്റെ സമഗ്രപുരോഗതി ഉറപ്പാക്കുവാനും, അഴിമതിരഹിതവും സുതാര്യവുമായി വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാനും ഇടതുപക്ഷത്തിനു മാത്രമേ സാധിക്കുകയുള്ളൂ എന്നതാണ് ഇതു തെളിയിക്കുന്നത്. ആ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നതിന്റെ തെളിവാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വികസന മുന്നേറ്റ ജാഥയ്ക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വമ്പിച്ച സ്വീകരണം.

English summary
udf stand on ending the popular schemes's of ldf will be disappointing says a vijaraghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X