കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കം, കേരളത്തിന്റെ കഴിഞ്ഞ 5 വര്‍ഷം പാഴായെന്ന് ഉമ്മന്‍ ചാണ്ടി!!

Google Oneindia Malayalam News

കാസര്‍കോട്: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് തുടക്കം. ഉമ്മന്‍ ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. യുഡിഎഫിന്റെ തിരിച്ചുവരവിന് ഈ യാത്ര വഴിയൊരുക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷം പാഴായി പോയെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. വലിയ വികസനം നടത്തിയെന്ന സര്‍ക്കാര്‍ വാദം സത്യമല്ല. നാടിനോ ജനങ്ങള്‍ക്കോ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല വിജയിച്ച പ്രതിപക്ഷ നേതാവാണ്. ഈ ജാഥ അദ്ദേഹം നയിക്കുന്നതും അങ്ങനെ തന്നെയാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

1

നാടിന്റെ മതേതരത്വം സംരക്ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. ഇടതുപക്ഷത്തിന് വേറൊന്നും പറയാനില്ല. അതുകൊണ്ടാണ് ലീഗിനെതിരെ ഓരോന്ന് പറയുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായെന്നും പുറംവാതില്‍ നിയമനം തകൃതിയായിട്ടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കണം. ജനവികാരമറിയാത്ത സര്‍ക്കാരിനെ ആട്ടിപ്പുറത്താക്കാനാണ് ഈ യാത്രയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും എല്‍ഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. വിജയരാഘവന്‍ ഹിന്ദുമുന്നണിയുടെ കണ്‍വീനറാണോ എന്നായിരുന്നു ഹസന്റെ ചോദ്യം. അടുത്ത അഞ്ച് വര്‍ഷം കേരളം ഐക്യ മുന്നണി ഭരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് ചക്ക വീണപ്പോല്‍ മുയല്‍ ചത്തത് പോലെയാണ്. മുസ്ലീം ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപി പറയുന്ന അതേ കാര്യമാണ് ഇപ്പോള്‍ സിപിഎമ്മും ഏറ്റുപിടിക്കുന്നത്. ചവറ്റു കൊട്ടയിലെറിഞ്ഞ കേസാണ് ഇപ്പോള്‍ സിബിഐക്ക് നല്‍കിയിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഎം വിഷം ചീറ്റുന്ന വര്‍ഗീയതയാണ് പറയുന്നത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന തരത്തിലാണ് അവരുടെ നീക്കമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം അടുത്ത മാസം 22ന് തിരുവനന്തപുരത്താണ് ചെന്നിത്തലയും ജാഥ പസമാപിക്കുന്നത്. സിപിഎം മുസ്ലീം ലീഗിനെതിരെ ഉന്നയിച്ച കാര്യങ്ങള്‍ ശക്തമായ പ്രചാരണ വിഷയമാക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. പ്രമുഖ ഘടകകക്ഷി നേതാക്കളെല്ലാം ചെന്നിത്തലയ്‌ക്കൊപ്പമുണ്ട്.

English summary
udf starts kerala yatra from kasarkode, ramesh chennithala will lead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X