Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിണികിടന്ന് മതിയായി; എംഎല്‍എമാരുടെ നിരാഹാര സമരം തത്ക്കാലം നിര്‍ത്തി...

തിരുവനന്തപുരം: സ്വാശ്രയ കോളേജ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം തല്‍ക്കാലം നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനം. നിയമസഭ കവാടത്തിന് മുന്നിലാണ് യുവ യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാര സമരം നടത്തുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം വന്നത്.

സ്വാശ്രയ സമരം നിയമസഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം നിരാഹാര സമരം തുടരാന്‍ ഒരുക്കമാണെന്ന് വിടി ബല്‍റാമും റോജി ജോണും അറിയിച്ചിരുന്നു. സമരം അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും സഭയ്ക്ക് പുറത്തും സമരം ശക്തമാക്കണമെന്നാണ് ഇവര്‍ അറിയിച്ചത്.

Hunger Strike

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് വ്യാഴാഴ്ചത്തെ സഭാ നടപടികള്‍ റദ്ദിക്കി നിയമസഭ ഫിരിഞ്ഞിരുന്നു. പൂജാ അവധിക്കു ശേഷം ഈ മാസം 17നാണ് സഭ വീണ്ടും സമ്മേളിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് നിയമസഭ കവാടത്തിന് മുന്നില്‍ എട്ട് ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ യുഡിഎഫില്‍ ആലോചനകള്‍ ഉയര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+