കോർപറേഷനുകളിൽ യുഡിഎഫ് തേരോട്ടം;കൊല്ലവും തൃശൂരും കൊച്ചിയും പിടിച്ചെടുത്തു..കണ്ണൂരിൽ ഭരണത്തുടർച്ച
തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനുകളിൽ യു ഡി എഫിൻ്റെ വമ്പൻ തിരിച്ചുവരവ്. എൽ ഡി എഫിൽ നിന്നും കൊല്ലവും തൃശൂരും കൊച്ചിയും പിടിച്ചെടുത്ത യു ഡി എഫ് കണ്ണൂരിൽ ഭരണത്തുടർച്ചയും നേടി. 6 കോർപറേഷനുകളിൽ കോഴിക്കോട് മാത്രമാണ് എൽ ഡി എഫ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം കോർപറേഷനിൽ ചരിത്രത്തിലാദ്യമായി എൻ ഡി എ ഭരണം സ്വന്തമാക്കി.
കൊല്ലത്ത് 45 വർഷത്തിന് ശേഷമാണ് യു ഡി എഫ് തിരിച്ചുവരവ് നടത്തിയത്. എൽ ഡി എഫിനെ സംബന്ധിച്ച് അപ്രതീക്ഷിത തിരിച്ചടിയാണ് ഇവിടെ നേരിട്ടത്. 2025 ലെ തിരഞ്ഞെടുപ്പിൽ 39 സീറ്റുകൾ നേടിയായിരുന്നു എൽ ഡി എഫ് ഭരണത്തുടർച്ച നേടിയത്. യു ഡി എഫിന് 9 സീറ്റുകളായിരുന്നു ലഭിച്ചത്. എന്നാൽ ഇത്തവണ 24 വാഡുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. എൽ ഡി എഫ് 14 ഇടത്തും എൻ ഡി എ ആറിടത്തുമാണ് ലീഡ് ചെയ്യുന്നത്.

ഇടതിനേയും വലുതിനേയും മാറി മാറി പിന്തുണയ്ക്കുന്ന കോർപറേഷനാണ് തൃശൂർ.കഴിഞ്ഞ 10 വർഷമായി പ്രതിപക്ഷത്തിരക്കാനായിരുന്നു യു ഡി എഫ് വിധി. ഇത്തവണ എന്ത് വിലകൊടുത്തും അധികാരം തിരികെ പിടിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുന്നണി പോരാട്ടത്തിനിറങ്ങിയത്. പ്രവർത്തനങ്ങളെല്ലാം ഫല കണ്ടെന്നാണ് യു ഡി എഫിൻ്റെ വലിയ മുന്നേറ്റം സൂചിപ്പിക്കുന്നത്. നിലവിലൽ 33 ഓളം സീറ്റുകളലാണ് യു ഡി ഫ് ലീർ്യ എൽ ഡി എഫിന് കനത്ത പരാജയമാണ് രുചിക്കേണ്ടി വന്നിരിക്കുന്നത്. 11 സീറ്റിലാണ് മുന്നണി ലീഡ് ചെയ്യുന്നത്. തൃശൂർ പിടിക്കാമെന്ന ബി ജെ പി മോഹം ഇത്തവണയും പൊലിഞ്ഞു. എൻ ഡി എയ്ക്ക് നാല് സീറ്റിന് മുകളിലേക്ക് ലീഡ് നേടാൻ സാധിച്ചിട്ടില്ല.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ കൊച്ചി കോർപറേഷനും യു ഡി എഫ് തിരിച്ചുപിടിച്ചു. 2020 കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെയായിരുന്നു എൽ ഡി എഫ് ഭരണം പിടിച്ചത്.. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് 34, യുഡിഎഫ് 31, എന്‍ഡിഎ 5, സ്വതന്ത്രര്‍ 4 എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇത്തവണ കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമായിരുന്നു. ശക്തരായ മത്സരാർത്ഥികളെയാണ് യു ഡി എഫ് അങ്കത്തട്ടിലിറക്കിയത്. ഫലം വന്നപ്പോൾ എൽ ഡി എഫിനെ നിഷ്പ്രഭമാക്കിക്കൊണ്ട് 46 സീറ്റുകളിലാണ് യു ഡി എഫ് മുന്നേറുന്നത്. എൽ ഡി എഫ് ആകട്ടെ 20 സീറ്റുകളിൽ ഒതുങ്ങി. 4 ഇടത്താണ് എൻ ഡി എയ്ക്ക് മുന്നേറാനായത്.
കണ്ണൂരിൽ ഇക്കുറിയും യു ഡി എഫിന് ഭരണത്തുടർച്ച നേടാനായത് ശ്രദ്ധേയായി. 56 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 36 സീറ്റുകളിലാണ് യു ഡി എഫ് മുന്നേറുന്നത്. 15 സീറ്റുകളിലാണ് എൽ എഫ് ലീഡ്.നാലിടത്ത് എന്‍ ഡി എയും ഒരിടത്ത് എസ് ഡി പി ഐയും വിജയിച്ചു. നേരത്തെ ഒരു സീറ്റ് മാത്രമായിരുന്നു എൽ ഡി എയ്ക്ക് ഇവിടെ നേടാൻ സാധിച്ചു.
കോർപറേഷനുകളിൽ കോഴിക്കോട് മാത്രമാണ് എൽ ഡി എഫിന് ആശ്വാസത്തിന് വകനൽകിയത്. 34 സീറ്റുകളിലാണ് ഇവിടെ എൽ ഡി എഫ് ലീഡ്. മേയര്‍ സ്ഥാനാര്‍ത്ഥി സി പി മുസാഫര്‍ അഹമ്മദ് തോറ്റത് മുന്നണിക്ക് തിരിച്ചടിയായി. 26 സീറ്റുകളിൽ യു ഡി എഫും 13 സീറ്റുകളിൽ എൻ ഡി എയും ലീഡ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications