കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസ്... യുഡിഎഫ് തീരുമാനമെടുത്തു, ഇനി ഒറ്റക്കെട്ട്, നേരിടും...

എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയിലെത്തി

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസിനെ രാഷ്ട്രീയ പരമായി തന്നെ നേരിടാന്‍ യുഡിഎഫ് തീരുമാനിച്ചു. കെപിസിസിയുടെ രാഷ്ട്രീയ കാര്യസമിതി ചേരാനിരിക്കവെയാണ് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയിലെത്തിയത്. സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് ഇരുഗ്രൂപ്പുകളും അംഗീകരിക്കുകയും ചെയ്തു.

ആ 'പഴുതും' ദിലീപിനെ രക്ഷിക്കില്ല... പ്രതിഭാഗം വലയും, താരത്തിന്റെ പ്രതീക്ഷ അസ്തമിക്കുന്നു?ആ 'പഴുതും' ദിലീപിനെ രക്ഷിക്കില്ല... പ്രതിഭാഗം വലയും, താരത്തിന്റെ പ്രതീക്ഷ അസ്തമിക്കുന്നു?

17 കാരിയെ പീഡിപ്പിച്ചു കൊന്നു... പ്രതിയെ കുടുക്കിയത് ആ പാടുകള്‍, ജീവപര്യന്തം തടവ്17 കാരിയെ പീഡിപ്പിച്ചു കൊന്നു... പ്രതിയെ കുടുക്കിയത് ആ പാടുകള്‍, ജീവപര്യന്തം തടവ്

1

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം സോളാര്‍ വിവാദത്തില്‍ കുടുങ്ങിയവരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും യുഡിഎഫ് തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും പാര്‍ട്ടി നിലപാടെടുത്തു.

2

നേതാക്കള്‍ക്കെതിരേ ആരോപണമുന്നയിക്കുന്ന സരിത എസ് നായര്‍ വിശ്വാസ്യതയില്ലാത്ത വ്യക്തിയാണ്. കൂടെക്കൂടെ ഇവര്‍ കാര്യങ്ങള്‍ മാറ്റിപ്പറയുന്നത് ഇതിന്റെ തെളിവാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ സരിതയുടെ ആരോപണങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് നിലപാടെടുത്തു. കേസില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഓരോ നടപടിയും രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്നതിനായി സിപിഎം സരിതയെ ഉപയോഗിക്കുകയാണെന്നും കെപിസിസി ആരോപിക്കുന്നു. കേസിനെ രാഷ്ട്രീയമായി നേരിടാനുള്ള രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കും. മുതിര്‍ന്ന നേതാക്കളുമായി കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ പ്രത്യേകം ചര്‍ച്ചകളും നടത്തിയിരുന്നു.

English summary
UDF to face solar case Politically
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X