സമരം കടുപ്പിക്കാൻ യുഡിഎഫ്; സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ സമരം കടുപ്പിക്കാനൊരുങ്ങി യു ഡി എഫ്. സെക്രട്ടേറിറ്റ് വളയൽ ഉൾപ്പെടെ വിവിധ സമര പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതും. മേയ് രണ്ടാം വാരം സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിക്കാനും ചൊവ്വാഴ്ച ചേർന്ന യു ഡി എഫ് യോഗത്തിൽ തീരുമാനമായി.
നിയമസഭയിൽ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ കഴിഞ്ഞുവെന്ന് യോഗത്തിൽ ഉയർന്ന അഭിപ്രായം. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ, സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷം എന്നിവയെല്ലാം ഉയർത്തി കാട്ടി സർക്കാരിനെതിരെ പ്രതിരോധം തീർക്കാൻ സാധിച്ചുവെന്നും യോഗം വിലയിരുത്തി. സഭ പിരിഞ്ഞ സാഹചര്യത്തിൽ സഭയ്ക്ക് പുറത്തും സമരം ശക്തമാക്കണമെന്ന വികാരമാണ് യോഗത്തിൽ ഉയർന്നത്. സഭ സമ്മേളനത്തിൽ നിന്നും സർക്കാർ ഒളിച്ചോടുകയായിരുന്നുവെന്നും യോഗം വിമർശിച്ചു.
നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.പ്രതിപക്ഷം നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു നടപടി.
അതനിടെ ആർ എസ് വിമർശനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും യു ഡി എഫ് യോഗം ചേരാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. എല്ലാ മാസവും യോഗം എന്ന കാലയളവ് വയ്ക്കാതെ രാഷ്ട്രീയസാഹചര്യത്തിൽ അനിവാര്യമായി വരുമ്പോൾ യോഗം ചേരണമെന്നാണ് ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ യോഗത്തിൽ അറിയിച്ചത്.












Click it and Unblock the Notifications