ജെഎസ്എസ് നേതാവ് രാജന്‍ ബാബുവിനെതിരെ നടപടി എടുക്കാന്‍ യുഡിഎഫ് ഒരുങ്ങുന്നു
തിരുവനന്തപുരം: ജെഎസ്എസ് നേതാവ് എഎന്‍ രാജന്‍ബാബുവിനെതിരെ നടപടി എടുക്കാന്‍ യുഡിഎഫ് ഒരുങ്ങുന്നു. മതവിദ്വേഷ പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശനുവേണ്ടി ജാമ്യഹര്‍ജി നല്‍കിയ രാജന്‍ബാബുനിന്റെ നടപടി തെറ്റാണെന്നും ഇക്കാര്യത്തില്‍ മറ്റ് ഘടകകക്ഷി നേതാക്കളുമായി ആലോചിച്ച ശേഷം നടപടികള്‍ കൈക്കൊള്ളുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് നല്‍കിയ പരാതിയിന്‍മേല്‍ എടുത്ത കേസില്‍ യുഡിഎഫ് ഘടകകക്ഷി നേതാവ് തന്നെ വെള്ളാപ്പള്ളിക്കൊപ്പം പോയത് ശരിയായില്ലെന്നും. അത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് കണക്ക് കൂട്ടിയുമാണ് യുഡിഎഫ് കര്‍ശന നിലപാടെടുക്കാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രാജന്‍ ബാബുവിനെതിരെ രംഗത്ത് വന്നിരുന്നു. ഏത് ഭാഗത്ത് നില്‍ക്കണമെന്ന് രാജന്‍ബാബു തന്നെ തീരുമാനിക്കണമെന്ന് സുധീരന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ അഭിഭാഷകനായി രാജന്‍ബാബു യുഡിഎഫില്‍ തുടരുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications