കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതു സര്‍ക്കാരിന്റെ വാര്‍ഷികം: നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫ് വഞ്ചനാദിനാചരണം നടത്തി

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: ഇടതു സര്‍ക്കാരിന്റെ വാര്‍ഷികദിനത്തില്‍ യുഡിഎഫ് നിയോജകമണ്ഡലും കമ്മിറ്റികളുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി എന്നിവിടങ്ങളില്‍ വഞ്ചനാദിനാചരണം നടത്തി. രണ്ടു വര്‍ഷത്തെ ദുര്‍ഭരണംകൊണ്ട് കേരളത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ദുരിതക്കയത്തിലേക്ക് തളളിവിട്ടുവെന്ന് ഡിസിസി പ്രസിഡണ്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ആരോപിച്ചു.

vanjana

ബത്തേരി മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ യുഡിഎഫ് നടത്തിയ വഞ്ചനാദിനാചരണം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

യുഡിഎഫ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം, രാഷ്ട്രീയ കൊലപാതകങ്ങള്‍, കര്‍ഷക ആത്മഹത്യകള്‍, ലോക്കപ്പ് കൊലപാതകങ്ങള്‍, തൊഴിലില്ലായ്മ, ക്രമസമാധാന തകര്‍ച്ച എന്നിവയാണ് രണ്ട് വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.കെ.അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഇടതുസര്‍ക്കാരിന്റെ 101 കുറ്റങ്ങള്‍ അടങ്ങിയ കുറ്റപത്രം പി.പി.അയ്യൂബ് അവതരിപ്പിച്ചു. മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍.ഡി.ഓഫിസിലേയ്ക്ക് നടത്തിയ മാര്‍ച്ചും, ധര്‍ണയും എ.ഐ.സി.സി.മെമ്പര്‍ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു.അഡ്വ: എന്‍.കെ.വര്‍ഗ്ഗീസ്, എം.സി.സെബാസ്ത്യന്‍,പടയന്‍ അഹമ്മദ്, എം.അബ്ദുറഹ്മാന്‍, പി.വി.എസ്.മൂസ, ഭൂപേഷ് പനമരം, അഡ്വ.എ.എന്‍.ജവഹര്‍, ബേബി കാരക്കാമല, ചിന്നമ്മ ജോസ്, എക്കണ്ടി മെയ്തൂട്ടി എന്നിവര്‍ സംസാരിച്ചു.

കല്‍പ്പറ്റ നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റി കല്‍പ്പറ്റ സെയില്‍ ടാക്‌സ് ഓഫീസ്സിലേക്ക് നടത്തിയ മാര്‍ച്ച് മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. മൂന്ന് നിയോജകമണ്ഡലങ്ങളിലും ഇടതുസര്‍ക്കാരിനെതിരെ കുറ്റപത്രം വായിച്ചു.

English summary
udf "vanjana dinam" celebrated in constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X