കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ്-വെല്‍ഫെയര്‍ ബന്ധം; സമസ്തയുടെ വിഷയമല്ലെന്ന് തങ്ങള്‍, അഭിപ്രായം പറയേണ്ട ആവശ്യമില്ല

Google Oneindia Malayalam News

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് തിരഞ്ഞെടുപ്പില്‍ ബന്ധമുണ്ടാക്കുന്നത് ഞങ്ങളുടെ വിഷയമേ അല്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. യുഡിഎഫ്-വെല്‍ഫെയര്‍ ബന്ധത്തിന് സമസ്തയും മുജാഹിദ് വിഭാഗവും എതിര്‍പ്പ് പ്രകടിപ്പിച്ചെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സമസ്ത അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് തങ്ങള്‍ മീഡിയ വണ്ണിനോട് പറഞ്ഞു.

j

കോണ്‍ഗ്രസിനും ലീഗിനും ആരുമായും സഖ്യമോ ധാരണയോ ഉണ്ടാക്കാം. അത് അവരുടെ വിഷയമാണ്. സമസ്തയുടെ വിഷയമല്ല. ലീഗിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കേണ്ടത് സമസ്തയല്ല. ജോസ് കെ മാണി എല്‍ഡിഎഫില്‍ ചേര്‍ന്നപ്പോള്‍ ആരും സമസ്തയുടെ അഭിപ്രായം ചോദിച്ചിട്ടില്ല. സംഘടനയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യമില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമായിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടേണ്ട എന്നാണ് തീരുമാനമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

'കമ്മിയും കൊങ്ങിയും ഇനിയില്ല; കൊമ്മി എന്ന് വിളിക്കാം, പിണറായിക്ക് സിംഗിള്‍ നട്ടെല്ല് പോലുമില്ല''കമ്മിയും കൊങ്ങിയും ഇനിയില്ല; കൊമ്മി എന്ന് വിളിക്കാം, പിണറായിക്ക് സിംഗിള്‍ നട്ടെല്ല് പോലുമില്ല'

യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കുന്നതിനെതിരെ ഒന്നിച്ച് അണിനിരക്കാന്‍ മുസ്ലിം സംഘടനകള്‍ തീരുമാനിച്ചു എന്നായിരുന്നു കഴിഞ്ഞദിവസം വന്ന വാര്‍ത്തകള്‍. സമസ്ത, മുജാഹിദ് വിഭഗങ്ങളുടെ യുവജനസംഘടനകളാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത് എന്നും റിപ്പോര്‍ട്ടുകളില്‍ വിശദീകരിച്ചിരുന്നു. മത തീവ്രവാദികളോട് ബന്ധമുണ്ടാക്കുന്നത് മതേതര സഖ്യത്തെ തകര്‍ക്കുമെന്നാണ് ഇവര്‍ പറഞ്ഞത്. വെല്‍ഫെയര്‍ പാര്‍ട്ടി ആദ്യം മൗദൂദിസത്തെ തള്ളിപ്പറയട്ടെ എന്നും ഈ സംഘടനകളുടെ കൂട്ടായ്മയായ ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണി ആവശ്യപ്പെട്ടിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയെ പട്ടില്‍ പൊതിഞ്ഞ പാഷാണം എന്നാണ് ഇകെ സുന്നി വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി വിമര്‍ശിച്ചത്.

ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

English summary
UDF-Welfare Party Alliance is not our concern; Says Samastha President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X