പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ ആശയക്കുഴപ്പമില്ല; സുധീരന്‍
തിരുവനന്തപുരം: കേരളത്തില്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പാര്‍ട്ടി നേതൃത്വവുമായി സംസാരിച്ച് ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കും.
പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും അത് അനുസരിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനമെടുക്കും. നേമം മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച പാര്‍ട്ടി അന്വേഷിയ്ക്കുമെന്നും സുധീരന്‍.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ശരിയാക്കിയത് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വിഎസിനെ എല്ലായിടത്തും എത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം തടസമായിരുന്നില്ലേ എന്നും സുധീരന്‍ പറഞ്ഞു.


Click it and Unblock the Notifications