കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ പകരം വീട്ടാന്‍ പിജെ ജോസഫ്; കോണ്‍ഗ്രസിന് മുന്നില്‍ പദ്ധതി, മറ്റുള്ളവര്‍ക്ക് പറയാനുള്ളത്...

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് കൂടുതല്‍ തിരിച്ചടിയേറ്റതെന്ന് യുഡിഎഫ് നേതാക്കളെല്ലാം പറയുന്നു. എന്തു പറ്റി കോണ്‍ഗ്രസിന് എന്ന് പരിശോധിക്കാന്‍ ഹൈക്കമാന്റ് പ്രതിനിധി തിരുവനന്തപുരത്തെത്തി. കോണ്‍ഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും പ്രത്യേകം ചര്‍ച്ച നടത്തി. കെട്ടുറപ്പോടെ കോണ്‍ഗ്രസ് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട ഘടകകക്ഷി നേതാക്കളില്‍ പലരും ആവശ്യപ്പെട്ടത് ഉമ്മന്‍ ചാണ്ടിയുടെ സജീവ സാന്നിധ്യമാണ്. എന്നാല്‍, പിജെ ജോസഫ് ഒരുപടി കൂടി കടന്ന് പാലാ മാണ്ഡലം യുഡിഎഫ് ക്യാമ്പിലെത്തിക്കാനുള്ള പദ്ധതി കൂടി അവതരിപ്പിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

കൂടുതല്‍ സീറ്റ് വേണമെന്ന് ആര്‍എസ്പി

കൂടുതല്‍ സീറ്റ് വേണമെന്ന് ആര്‍എസ്പി

കോണ്‍ഗ്രസിന് കെട്ടുറപ്പ് വേണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പറയുന്നു. തമ്മിലടിക്കാത്തവര്‍ എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. യുഡിഎഫില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം നേരത്തെ വേണമെന്നും ആര്‍എസ്പി ഇത്തവണ കൂടുതല്‍ സീറ്റ് ചോദിക്കുമെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നില്‍ക്കണം

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നില്‍ക്കണം

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തണമെന്നാണ് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടത്. ഹൈക്കമാന്റ് പ്രതിനിധികളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നിന്ന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും നയിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയൊക്കെ പിന്നീട്

മുഖ്യമന്ത്രിയൊക്കെ പിന്നീട്

ഒറ്റക്കെട്ടോടെ യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണം. മുഖ്യമന്ത്രി ആര് എന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാം. കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് കാരണം. ഉമ്മന്‍ ചാണ്ടി മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്നും ആര്‍എസ്പി നേതാക്കള്‍ അറിയിച്ചു.

പിജെ ജോസഫ് പറയുന്നു

പിജെ ജോസഫ് പറയുന്നു

ഉമ്മന്‍ ചാണ്ടി കൂടുതല്‍ സജീവമാകണം എന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് പറഞ്ഞു. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണം. ഒരുമിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ നേട്ടം കൊയ്യാനാകൂ എന്നും പിജെ ജോസഫ് ഹൈക്കമാന്റ് പ്രതിനിധികളെ അറിയിച്ചു.

പാലാ പിടിക്കണം

പാലാ പിടിക്കണം

യുഡിഎഫ് നേരിടാന്‍ പോകുന്ന അടുത്ത പ്രതിസന്ധി നിമയമസഭാ സീറ്റ് വിഭജനമായിരിക്കും. വേഗത്തില്‍ വിഭജനം നടത്തണം. പാലാ സീറ്റ് യുഡിഎഫ് പിടിക്കണം. എന്‍സിപിയെ യുഡിഎഫിലെത്തിക്കണം. മാണി സി കാപ്പനെ തന്നെ പാലാ മണ്ഡലത്തില്‍ മല്‍സരിപ്പിക്കണമെന്നും പിജെ ജോസഫ് ഹൈക്കമാന്റ് പ്രതിനിധികളെ അറിയിച്ചു.

 സമയമാകട്ടെ, ചര്‍ച്ച ചെയ്തില്ല

സമയമാകട്ടെ, ചര്‍ച്ച ചെയ്തില്ല

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായിരിക്കും പാലാ. എല്‍ഡിഎഫിലെ എന്‍സിപിയും കേരള കോണ്‍ഗ്രസും ഈ മണ്ഡലത്തിന് വേണ്ടി വാദിക്കുന്നുണ്ട്. എന്‍സിപിയെ യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങളും സജീവമാണ്. പാലാ സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും സമയമാകട്ടെ എന്നുമാണ് കഴിഞ്ഞദിവസം മാണി സി കാപ്പന്‍ പ്രതികരിച്ചത്.

കൂടുതല്‍ സീറ്റിനായി മുസ്ലിം ലീഗ്

കൂടുതല്‍ സീറ്റിനായി മുസ്ലിം ലീഗ്

മുസ്ലിം ലീഗ് ഇത്തവണ കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് പോയതിനെ തുടര്‍ന്ന് ബാക്കി വരുന്ന സീറ്റുകള്‍ വീതം വയ്ക്കണമെന്നാണ് ലീഗിന്റെ ആവശ്യം. മുസ്ലിം ലീഗും ആര്‍എസ്പിയും കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ഒരുങ്ങുമ്പോള്‍ യുഡിഎഫില്‍ സീറ്റ് വിഭജനം വെല്ലുവിളിയാകുമെന്ന് തീര്‍ച്ചയാണ്. ഉമ്മന്‍ചാണ്ടി മുന്നില്‍ നില്‍ക്കണമെന്നാണ് ലീഗ് നേതാക്കളുടെ അഭിപ്രായം.

രാഹുല്‍ ഗാന്ധി എന്തിന് ഇറ്റലിയിലേക്ക് പോയി? മറുപടിയുമായി കെസി വേണുഗോപാല്‍, ഇത് തെറ്റാണോരാഹുല്‍ ഗാന്ധി എന്തിന് ഇറ്റലിയിലേക്ക് പോയി? മറുപടിയുമായി കെസി വേണുഗോപാല്‍, ഇത് തെറ്റാണോ

ആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേ

Recommended Video

cmsvideo
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam

English summary
UDF will be give Pala seat to Mani C Kappan and Oommen Chandy to lead Alliance: Says PJ Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X