കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിബു ബേബി ജോണും പ്രതാപനും ഇറങ്ങും, ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ കടുപ്പിച്ച് യുഡിഎഫ്!!

Google Oneindia Malayalam News

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും വിടാതെ കോണ്‍ഗ്രസും യുഡിഎഫ്. തീരദേശ മേഖലയില്‍ വന്‍ പ്രചാരണത്തിനാണ് നീക്കം. ഷിബു ബേബി ജോണും ടിഎന്‍ പ്രതാപനും അടങ്ങുന്ന സംഘം പ്രചാരണ ജാഥയെ നയിക്കും. തിരഞ്ഞെടുപ്പ് വരെ ഈ വിവാദം തീരദേശ മേഖലയില്‍ സജീവമായി ചര്‍ച്ചയാക്കി നിര്‍ത്താനാണ് യുഡിഎഫ് നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തി കൊണ്ടുവന്ന വിഷയം കോണ്‍ഗ്രസ് ഏറ്റ് പിടിച്ചിരിക്കുകയാണ്. ചെന്നിത്തല ഈ വിഷയം ദിവസവും ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് നേരെയാണ് അദ്ദേഹം വിരല്‍ ചൂണ്ടുന്നത്.

1

വിഷയം താഴെ തട്ടില്‍ ചര്‍ച്ചയാക്കാന്‍ രണ്ട് പ്രചാരണ ജാഥകളാണ് യുഡിഎഫ് സംഘടിപ്പിക്കുന്നത്. വിഴിഞ്ഞത്ത് നിന്ന് വടക്കോട്ടും കാസര്‍കോട് നിന്ന് തെക്കോട്ടുമാണ് പ്രചാരണ ജാഥകള്‍ നടത്തുകയെന്നാണ് സൂചന. മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന തെക്കന്‍ മേഖല പ്രചാരണ ജാഥയാണ് ഷിബു ബേബി ജോണ്‍ നയിക്കുക. കൊല്ലം ജില്ലയില്‍ ഇത് സജീവ വിഷയായി നിര്‍ത്താന്‍ കൂടിയാണ് ഷിബുവിന്റെ നീക്കം. അതേസമയം വടക്കന്‍ മേഖലാ ജാഥ ടിഎന്‍ പ്രതാപനും നയിക്കും. മാര്‍ച്ച് അഞ്ചിന് എറണാകുളത്ത് വെച്ചാണ് സമാപനം.

കേരളത്തിലെ മത്സ്യബന്ധന ഗ്രാമങ്ങളിലൂടെ എല്ലാം ജാഥ കടന്നുപോകും. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് പിന്നാലെയാണ് അടുത്തൊരു പര്യടനവുമായി യുഡിഎഫ് നേതാക്കള്‍ ഇറങ്ങുന്നത്. അതേസമയം യുഡിഎഫിന്റെ അടുത്ത യോഗം മാര്‍ച്ച് 28ന് ചേരും. സീറ്റ് വിഭജനത്തില്‍ അന്ന് തന്നെ ധാരണയെത്താനാണ് സാധ്യത. അതേസമയം മാണി സി കാപ്പന്റെ കാര്യം രാഹുല്‍ ഗാന്ധി പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചിട്ടില്ല. അടുത്ത യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. യുഡിഎഫില്‍ ഘടകക്ഷിയാക്കണമെന്നാണ് കാപ്പന്റെ ആവശ്യം. പുതിയ പാര്‍ട്ടിക്ക് മൂന്ന് സീറ്റ് നല്‍കണമെന്നും ആവശ്യമുണ്ട്.

അതേസമയം ഇഎംസിസി കമ്പനിയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്‍ വെളിപ്പെടുത്തല്‍ അദ്ദേഹം തന്നെ വിശദീകരിക്കേണ്ടതുണ്ട്. തെളിവുണ്ടെങ്കില്‍ പുറത്തുവിടണം. ന്യൂയോര്‍ക്കില്‍ വെച്ച് മുരളീധരനെ കമ്പനി അധികൃതര്‍ കണ്ടെങ്കില്‍ അതും വെളിപ്പെടണം. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയാണ്. ഉദ്യോഗസ്ഥര വൈറുതെ ബലിയാടാക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടയില്‍ സര്‍ക്കാരിനെതിരെ കെസിബിസിയും രംഗത്തെത്തി. ധാരണാപത്രം ഒപ്പിട്ട നടപടി പ്രതിഷേധാര്‍ഹമാണെന്നും കെസിബിസി പറഞ്ഞു.

English summary
udf will campaign against shipping project till assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X