യുഡിഎഫ് അധികാരത്തില്‍ എത്തും; എക്‌സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്‌സിറ്റ് പോളുകളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോളുകള്‍ യഥാര്‍ത്ഥ ജനാഭിപ്രായത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും കേരളത്തില്‍ ഇത്തവണ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

രണ്ട് ലക്ഷം വോട്ടര്‍മാരുള്ള ഒരു നിയോജക മണ്ഡലത്തില്‍ 250ല്‍ താഴെ പേരെ മാത്രം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ചോദിച്ച് തയ്യാറാക്കുന്ന ഇത്തരം എക്‌സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല. പല സര്‍വ്വേകളും തട്ടിക്കൂട്ടാണ്. എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്ന് തെളിയിച്ച ചരിത്രം കേരളത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ യുഡിഎഫിനെ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമുണ്ടായിരുന്നു. ഇത് എല്ലാം അതിജീവിച്ചാണ് മുന്നോട്ടുപോയത്. എല്ലാ വിലയിരുത്തലിലും യുഡിഎഫ് വിജയിക്കുമെന്നാണ് നിഗമനം. യുഡിഎഫിനൊപ്പം ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നും ചെന്നിത്തല വ്യക്തമാക്കി. കേരളത്തിലെ അടുത്ത സര്‍ക്കാര്‍ യുഡിഎഫ് ആയിരിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
സൂപ്പർ കൂൾ ലുക്കിൽ കരിഷ്മ തന്ന,നടിയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications