കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യപ്രതിജ്ഞാ ചടങ്ങില്‍ യുഡിഎഫ് പങ്കെടുക്കില്ലെന്ന് ഹസന്‍, വിര്‍ച്വലായി കാണും, ബഹിഷ്‌കരണമല്ല

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെതിരെ പ്രതിഷേധം ഉയരുമ്പോള്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ യുഡിഎഫ് നേതാക്കളാരും പങ്കെടുക്കില്ലെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ വ്യക്തമാക്കി. യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കണമെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. ഇതും കൂടി പരിഗണിച്ചാണ് യുഡിഎഫ് തീരുമാനമെന്ന് സൂചനയുണ്ട്. കടുത്ത വിമര്‍ശനം ഉയരുമ്പോഴും ആളുകളെ കുറയ്ക്കാനാവില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

1

കൊവിഡ് സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ലെന്ന് ഹസന്‍ പറഞ്ഞു. അതേസമയം ചടങ്ങ് വിര്‍ച്വലായി മാത്രമേ കാണുവെന്ന് ഹസന്‍ വ്യക്തമാക്കി. മന്ത്രിമാര്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. എന്നാല്‍ അതല്ല നടക്കുന്നത്. യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുകയല്ല ചെയ്യുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ടിവിയില്‍ കാണുകയാണെന്നും ഹസന്‍ പറഞ്ഞു. നേരത്തെ 750 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനായിരുന്നു സര്‍ക്കാരിന്റെ പ്ലാന്‍. ഇത് പ്രതിഷേധത്തെ തുടര്‍ന്ന് 500 ആക്കി ചുരുക്കുകയായിരുന്നു.

140 എംഎല്‍എമാരെയും 20 എംപിമാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് എല്‍ഡിഎഫ് തീരുമാനം. ട്രിപ്പിള്‍ ലോക്ഡൗണും കോവിഡ് മാര്‍ഗ നിര്‍ദേശവും കണക്കിലെടുത്ത് ജനങ്ങളെല്ലാം വീട്ടിലിരിക്കുകയാണ്. തിരുവനന്തപുരത്ത് ആണെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണും. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങുന്നത്. ചടങ്ങ് ആഘോഷമാക്കുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

Recommended Video

cmsvideo
പുറത്തായതിൽ സങ്കടം ? ശൈലജ ടീച്ചറുടെ പ്രതികരണം

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

അതേസമയം 500 പേര്‍ പങ്കെടുക്കുന്നത് ചെറിയ കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രമുഖ താരങ്ങളും ചടങ്ങിലെ ആഘോഷങ്ങള്‍ വേണ്ടെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന ചടങ്ങില്‍ 500 വലിയ എണ്ണം അല്ലെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. 50000 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലത്ത് 500 പേരെ വെച്ച് സാമൂഹിക അകലം പാലിച്ചാണ് ചടങ്ങ് നടത്തുന്നതെന്നാണ് സിപിഎം വാദം.

അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം

English summary
udf will not participate in oath taking ceremony of second pinarayi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X