കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറാം ദിനം യുഡിഎഫ് തീരുമാനം മാറ്റി; വീണ്ടും സമരത്തിലേക്ക്, ഇറക്കാനും തുപ്പാനും വയ്യാതെ പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ രോഗം സംസ്ഥാനത്ത് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന പ്രതിപക്ഷ സമരത്തിനെതിരെ സര്‍ക്കാര്‍ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ച വേളയിലാണ് സമരം നിര്‍ത്തിവയ്ക്കാന്‍ യുഡിഫ് തീരുമാനിച്ചിരുന്നത്. പ്രതിദിനം രോഗികള്‍ കൂടുന്നതിന് കാരണം പ്രതിപക്ഷ സമരമാണ് എന്നായിരുന്നു സര്‍ക്കാര്‍ ആരോപണം. ഒട്ടേറെ വിഷയങ്ങളില്‍ വെട്ടിലായ സര്‍ക്കാര്‍ കൊറോണയുടെ മറവില്‍ പ്രതിപക്ഷത്തെ ഒതുക്കാന്‍ നോക്കുന്നു എന്ന ആരോപണം യുഡിഎഫ് നേതാക്കളും ഉന്നയിച്ചു.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നത് തുടരുന്നതിനിടെ കഴിഞ്ഞ 28ന് എല്ലാ സമരങ്ങളും നിര്‍ത്തിവയ്ക്കുകയാണെന്ന് പ്രതിപക്ഷം അറിയിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തീരുമാനം മാറ്റി. യുഡിഎഫ് വീണ്ടും സമരത്തിലേക്ക്. വിശദാംശങ്ങള്‍....

ഈ മാസം 12ന്

ഈ മാസം 12ന്

സമരം വീണ്ടും ആരംഭിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 12ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സമരം നടത്താനും തീരുമാനിച്ചു. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരരുത് എന്ന സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചായിരിക്കും സമരമെന്നും അദ്ദേഹം വിശദീകരിച്ചു.

മുഖ്യമന്ത്രി മറുപടി പറയണം

മുഖ്യമന്ത്രി മറുപടി പറയണം

പ്രതിപക്ഷത്തിന്റെ സരമം കാരണമാണ് സംസ്ഥാനത്ത് കൊറോണ രോഗം വ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നു. എന്നാല്‍ മന്ത്രിമാര്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചത്. ഈ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും എംഎം ഹസന്‍ ആവശ്യപ്പെട്ടു.

വിമര്‍ശനം ഉയര്‍ന്നപ്പോള്‍...

വിമര്‍ശനം ഉയര്‍ന്നപ്പോള്‍...

സമരം നിര്‍ത്തിവയ്ക്കുന്നതായി സെപ്തംബര്‍ 28നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിട്ടു. കൂടിയാലോചന നടത്താതെയാണ് തീരുമാനം പ്രഖ്യാപിച്ചതെന്നും സമരത്തില്‍ നിന്ന് പിന്‍മാറുന്നത് തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

 മുരളീധരന്റെ അഭിപ്രായത്തിന് പിന്തുണ

മുരളീധരന്റെ അഭിപ്രായത്തിന് പിന്തുണ

കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നത്. സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വേളയില്‍ സമരം അവസാനിപ്പിക്കരുത് എന്നാണ് മുരളീധരന്‍ ആവശ്യപ്പെട്ടത്. ഈ അഭിപ്രായത്തിന് പിന്തുണ ഏറിയതോടെയാണ് പ്രതിപക്ഷം തീരുമാനം മാറ്റാന്‍ കാരണമായത് എന്നാണ് വിവരം.

ആശയക്കുഴപ്പത്തില്‍ യുഡിഎഫ്

ആശയക്കുഴപ്പത്തില്‍ യുഡിഎഫ്

കൊറോണ പരത്തുന്നത് സമരക്കാരാണ് എന്ന് സിപിഎം പ്രചരിപ്പിച്ചിരുന്നു. ഇതോടെ സമരം നിര്‍ത്തിയ പ്രതിപക്ഷത്തിനെതിരെ ബിജെപി രംഗത്തുവന്നു. പ്രതിപക്ഷം സര്‍ക്കാരുമായി ഒത്തുകളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഈ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് യുഡിഎഫ് തീരമാനം മാറ്റിയതെന്ന് കരുതുന്നു.

വിവാദങ്ങള്‍ ഒട്ടേറെ

വിവാദങ്ങള്‍ ഒട്ടേറെ

സ്വര്‍ണക്കടത്ത്, കെടി ജലീല്‍, ലൈഫ് മിഷന്‍ തുടങ്ങി ഒട്ടേറെ വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം സമരം ശക്തമാക്കിയിരുന്നത്. അതേ വേളയില്‍ തന്നെ കൊറോണ രോഗവും വ്യാപിച്ചു. സമരം നിര്‍ത്തിവയ്ക്കാനുള്ള യുഡിഎഫ് തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തിരുന്നു.

കോണ്‍ഗ്രസ് വീണ്ടും ഉണരുന്നു; കാലിനടിയിലെ മണ്ണ് നഷ്ടമായി ബിജെപി, യോഗി തീരുമാനം മാറ്റാന്‍ കാരണം?കോണ്‍ഗ്രസ് വീണ്ടും ഉണരുന്നു; കാലിനടിയിലെ മണ്ണ് നഷ്ടമായി ബിജെപി, യോഗി തീരുമാനം മാറ്റാന്‍ കാരണം?

ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി; ലാത്തിയടിക്കിടെ പ്രവര്‍ത്തകന് രക്ഷയൊരുക്കി, പോലീസിനെ തടഞ്ഞുബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി; ലാത്തിയടിക്കിടെ പ്രവര്‍ത്തകന് രക്ഷയൊരുക്കി, പോലീസിനെ തടഞ്ഞു

ഇതു പറയാന്‍ വേണ്ടി മാത്രം വന്നതാണ്... ഇനിയും വരാതിരിക്കാന്‍ ശ്രമിക്കും... വീണ്ടും ഭാഗ്യലക്ഷ്മിഇതു പറയാന്‍ വേണ്ടി മാത്രം വന്നതാണ്... ഇനിയും വരാതിരിക്കാന്‍ ശ്രമിക്കും... വീണ്ടും ഭാഗ്യലക്ഷ്മി

English summary
UDF will restart Protest Against LDF Government; MM Hassan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X