കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയിൽ ശബരിമല പ്രശ്നം കത്തിക്കാൻ യുഡിഎഫ്; സഭ സ്തംഭിപ്പിക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കും വരെ നിയമസഭ സ്തംഭിപ്പിക്കുമെന്ന് യുഡിഎഫ്. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കും വരെ സഭയ്ക്കകത്തും പുറത്തും സമരം ശക്തമാക്കാനാണ് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനമായിരിക്കുന്നത്. സഭാസമ്മേളനത്തിൽ ശബരിമല വിഷയം ഉയർത്തിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പാർട്ടി തീരുമാനം.

ശബരിമലയിലെ ആ പ്രതിസന്ധിക്ക് പിന്നില്‍ ഞങ്ങള്‍.. തുറന്ന് പറഞ്ഞ് കെപി ശശികലശബരിമലയിലെ ആ പ്രതിസന്ധിക്ക് പിന്നില്‍ ഞങ്ങള്‍.. തുറന്ന് പറഞ്ഞ് കെപി ശശികല

സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടിനെ തുടർന്നാണ് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് നവംബർ 30 വരെ നിരോധനാജ്ഞ നീട്ടിയത്. എന്നാൽ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കുന്നതുവരെ സഭ സ്തംഭിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.

udf

ശബരിമലയിലെ പോലീസ് സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കെ കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനും യുഡിഎഫ് തീരുമാനിച്ചു. കെടി ജലീലിനെതിരായ ബന്ധുനിയമന വിവാദവും പ്രതിപക്ഷം സഭയിൽ ഉയർത്തിക്കാട്ടും. എങ്കിലും ശബരിമല വിഷയത്തിന് പ്രഥമ പരിഗണന നൽകണമെന്നാണ് പാർലമെന്ററി പാർട്ടിയോഗത്തിന്റെ തീരുമാനം.

നടി ഷീലയുടെ സഹോദരി പുത്രനാണോ? എല്ലാവരുടെയും ചോദ്യത്തിനുള്ള മറുപടി ഇതാണ്നടി ഷീലയുടെ സഹോദരി പുത്രനാണോ? എല്ലാവരുടെയും ചോദ്യത്തിനുള്ള മറുപടി ഇതാണ്

ശബരിമല പ്രശ്നത്തിൽ നിയമനിർമാണം ആവശ്യപ്പെട്ട് എം വിൻസെൻറ് നൽകിയ സ്വകാര്യ ബില്ലിന് സ്പീക്കർ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ശബരിമല മതവിശ്വാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കണമെന്നായിരുന്നു ബില്ലിലെ ആവശ്യം.

English summary
udf will strenghthen sabarimala protest in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X