കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന് ട്വന്‍റി20: കേരളത്തിലെ മുഴുവന്‍ സീറ്റുകളും തൂത്തുവാരുമെന്ന് യുഡിഎഫ് വിലയിരുത്തല്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ 20 ല്‍ 20 സീറ്റിലും യുഡിഎഫ് ജയിക്കാനാവുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് ഉള്ളതെന്ന് യുഡിഎഫിന്‍റെ വിലയിരുത്തല്‍. മോദി-പിണറായി വിരുദ്ധത സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. ഇത് യുഡിഎഫിന് വലിയ വിജയം ഒരുക്കുന്നതില്‍ സഹായകരമാവുമെന്നാണ് മുന്നണി വിലയിരുത്തിയതെന്ന് പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല യോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

<strong> യുഎന്‍ വേദിയില്‍ മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച് പിണറായി വിജയന്‍; പ്രളയത്തെ നേരിട്ടത് ഒറ്റക്കെട്ടായി</strong> യുഎന്‍ വേദിയില്‍ മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച് പിണറായി വിജയന്‍; പ്രളയത്തെ നേരിട്ടത് ഒറ്റക്കെട്ടായി

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാക്കി. പ്രചാരണത്തിന്‍റെ തുടക്കത്തിലുണ്ടായിരുന്ന പോരായ്മകള്‍ അവസാന ആഴ്ച്ചകളില്‍ പരിഹരിച്ച് ഒപ്പത്തിനൊപ്പം മുന്നേറാന്‍ കഴിഞ്ഞെന്നും യോഗം വിലയിരുത്തി.

<strong>വെടിയേല്‍ക്കാതിരിക്കാന്‍ പട്ടാളക്കാരെ എണ്ണതേപ്പിച്ച് വിടണം; മേഘ സിദ്ധാന്തത്തില്‍ മോദിക് ട്രോള്‍ പൂരം</strong>വെടിയേല്‍ക്കാതിരിക്കാന്‍ പട്ടാളക്കാരെ എണ്ണതേപ്പിച്ച് വിടണം; മേഘ സിദ്ധാന്തത്തില്‍ മോദിക് ട്രോള്‍ പൂരം

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ വലിയ തോതില്‍ യുഡിഎഫിന് ലഭിച്ചു. ന്യൂനപക്ഷ വോട്ടുകളുടെ വലിയ കേന്ദ്രീകരണം തന്നെ യുഡിഎഫിലേക്ക് ഉണ്ടായി. ഭൂരിപക്ഷ വിശ്വാസികളുടെ വോട്ടുകളും യുഡിഎഫിന് അനുകൂലമായി ലഭിച്ചെന്നും കന്‍റോണ്‍മെന്‍റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മുന്നണി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

 rahul

<strong> മോദി പത്രസമ്മേളനം നടത്താതിരുന്നത് നന്നായി; 'മേഘ' തിയറിയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്</strong> മോദി പത്രസമ്മേളനം നടത്താതിരുന്നത് നന്നായി; 'മേഘ' തിയറിയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്

ജനങ്ങളെ ജാതീയമായും വര്‍ഗീയമായും വേര്‍തിരിക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ സമൂഹത്തേയം ഭിന്നിപ്പിക്കാനാണ് വഴിതെളിയിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണയന്ത്രത്തെ ഇതുപോലെ ദുരുപയോഗപ്പെടുത്തിയ ഒരു തിരഞ്ഞെടുപ്പ് കാലഘട്ടം വേറെയുണ്ടാകില്ലെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അവരുടേതായ രീതിയിലൊക്കെ ഭരണയന്ത്രത്തെ ദുരുപയോഗം ചെയ്തെന്നും അദ്ദേഹം അരോപിച്ചു.

<strong> കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്? പിജെ ജോസഫിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്</strong> കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്? പിജെ ജോസഫിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്

ഇടത് അനുകൂലികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലക്ഷകണക്കിന് യുഡിഎഫ് അനുകൂല വോട്ടുകളാണ് വോട്ടര്‍പട്ടികയില്‍ നിന്നും വെട്ടിമാറ്റിയത്. ഉദ്യോഗസ്ഥരെ ഇടതുസര്‍ക്കാര്‍ കരുക്കളാക്കുകായിരുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 77 ഡെപ്യൂട്ടി തഹസില്‍ദാര്‍മാരില്‍ 74 പേരും ഇടത് അനുകൂലികളായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

English summary
udf will win 20 out of 20 in kerala: ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X