കോഴിക്കോടും കാസര്‍കോടും ചാലക്കുടിയും യുഡിഎഫിനൊപ്പം.... പുതിയ സര്‍വേ ഫലം ഇങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ തരിഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ 24 ന്യൂസിന്റെ നിര്‍ണായക സര്‍വേ പുറത്ത്. പല മണ്ഡലങ്ങളിലും ലീഡ് നില മാറിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വേ പറയുന്നു. അതേസമയം കാസര്‍കോട് വലിയൊരു അട്ടിമറി ഉണ്ടാവുമെന്ന് സര്‍വേ പ്രവചിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ തിളങ്ങുമെന്നാണ് പ്രവചനം.
ആലത്തൂരും ആറ്റിങ്ങലിലും കാര്യമായി അടിയൊഴുക്കുകള്‍ ഉണ്ടാവില്ലെന്നാണ് പ്രവചനം. എറണാകുളത്ത് ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും, എന്നാല്‍ ചാലക്കുടി ഇത്തവണ എല്‍ഡിഎഫിന് നഷ്ടമാകുമെന്നുമാണ് പ്രവചനങ്ങള്‍. കോഴിക്കോട് എംകെ രാഘവനൊപ്പം നില്‍ക്കുമെന്നാണ് വ്യക്തമാവുന്നത്.

കാസര്‍കോട് അട്ടിമറി
കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 43 ശതമാനം വോട്ട് യുഡിഎഫിന്റെ രാജ് മോഹന്‍ ഉണ്ണിത്താന് ലഭിക്കും. എല്‍ഡിഎഫിന് 41 ശതമാനം വോട്ട് ലഭിക്കും. നിലവില്‍ രാജ്മോഹന്‍ ഉണ്ണിത്താനാണ് മുന്‍തൂക്കം. അതേസമയം കോഴിക്കോട് എംകെ രാഘവനെതിരെയുള്ള കോഴ ആരോപണം ഫലിക്കില്ലെന്നും ഇവിടെ രാഘവനാണ് മുന്‍തൂക്കമെന്നും സര്‍വേ പറയുന്നു. 40 ശതമാനം വോട്ട് രാഘവന് ലഭിക്കും. എല്‍ഡിഎഫിന്റെ പ്രദീപ് കുമാറിന് 39 ശതമാനം വോട്ടും ലഭിക്കും.

മാവേലിക്കരയും ചാലക്കുടിയും
മാവേലിക്കരയില്‍ യുഡിഎഫിനാണ് മുന്‍തൂക്കം ഉള്ളത്. കൊടിക്കുന്നില്‍ സുരേഷ് ഇവിടെ വിജയിക്കും. 24 ശതമാനം പേര് കൊടിക്കുന്നില്‍ വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. 41 ശതമാനം വോട്ട് അദ്ദേഹം ലഭിക്കും. എല്‍ഡിഎഫിന്റെ ചിറ്റയം ഗോപകുമാറിന് 38 ശതമാനം വോട്ട് ലഭിക്കും. ചാലക്കുടിയില്‍ യുഡിഎഫ് വിജയിക്കുമെന്ന് 24 ന്യൂസ് സര്‍വേ പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് 41 ശതമാനം വോട്ട് ലഭിക്കും. എല്‍ഡിഎഫിന് 37 ശതമാനം വോട്ട് ലഭിക്കും. ഇന്നസെന്റിന് നേരിയ മുന്‍തൂക്കമുണ്ടെന്ന വിശ്വാസമാണ് ഇതോടെ തെറ്റുന്നത്.

ആറ്റിങ്ങലും ആലത്തൂരും
ആറ്റിങ്ങലിലും ആലത്തൂരിലും മികച്ച ജയം തന്നെ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചനം. ആറ്റിങ്ങലില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കമാണ് ഉള്ളത്. 41 ശതമാനം വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്പത്തിന് ലഭിക്കും. 35 ശതമാനം വോട്ടുകള്‍ അടൂര്‍ പ്രകാശിന് ലഭിക്കും. ആലത്തൂരില്‍ എല്‍ഡിഎഫ് മികച്ച ജയം നേടുമെന്നാണ് പ്രവചനം. 46 ശതമാനം വോട്ടുകള്‍ പികെ ബിജുവിന് ലഭിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് ഇത്തവണ മണ്ഡലത്തില്‍ മുന്നേറ്റം ഉണ്ടാവുമെന്നും സര്‍വേ പറയുന്നു.

എറണാകുളത്ത് ഫോട്ടോഫിനിഷ്
എറണാകുളം മണ്ഡലത്തില്‍ വന്‍ പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വേ പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായതിനാല്‍ ആര് വിജയിക്കുമെന്ന് പറയുക അസാധ്യമാണ്. 39 ശതമാനം വോട്ടുകള്‍ യുഡിഎഫിന് ലഭിക്കും. എന്നാല്‍ ഹൈബി ഈഡന് വ്യക്തമായ മുന്നേറ്റം മണ്ഡലത്തില്‍ ഇല്ല. 38 ശതമാനം വോട്ടുകള്‍ നിലവില്‍ എല്‍ഡിഎഫിനൊപ്പമുണ്ട്. എറണാകുളത്ത് ശക്തമായ കുതിപ്പ് നടത്തിയിട്ടുള്ള യുഡിഎഫിന് ഇത്തവണ മികച്ച സ്ഥാനാര്‍ത്ഥിയെയാണ് എതിരാളിയായി ലഭിച്ചത്.

പാലായില്‍ സഹതാപ തരംഗം
പാലായില്‍ സഹതാപ തരംഗം ആഞ്ഞടിക്കുമെന്നും യുഡിഎഫ് വന്‍ വിജയം നേടുമെന്നുമാണഅ സര്‍വേ പ്രവചനം. യുഡിഎഫിന് 48 ശതമാനം വോട്ട് യുഡിഎഫിന് ലഭിക്കും. എല്‍ഡിഎഫിന് 24 ശതമാനം വോട്ടാണ് ലഭിക്കുക. എന്‍ഡിഎയ്ക്ക് 23 ശതമാനം വോട്ട് ലഭിക്കും. അതേസമയം കെഎം മാണിയുടെ മരണ ശേഷം സഹതാപ തരംഗമുണ്ടെങ്കിലും തോമസ് ചാഴിക്കാടന് വിചാരിച്ചത്ര വോട്ട് ലഭിക്കില്ല. ജോസ് കെ മാണിക്ക് ലഭിച്ചതിനേക്കാള്‍ വോട്ട് കുറവാണ് ചാഴിക്കാടന് ലഭിക്കുക.
-
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
തിരഞ്ഞെടുപ്പിൽ മുന്നണികളെ വിറപ്പിക്കാൻ 'നോട്ട'; 2021ലെ കണക്കുകൾ ഞെട്ടിക്കും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ











Click it and Unblock the Notifications