അരുവിക്കരയില്‍ നികേഷ് കുമാറിന് നേരെ കൈയ്യേറ്റ ശ്രമം, ബ്യൂറോയ്ക്ക് നേരേ പടക്കമേറ്
അരുവിക്കര: റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിനും ലേഖകന്‍ രതീഷിനും നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം. അരുവിക്കരയിലെ വോട്ടുകള്‍ എണ്ണുന്ന തിരുവനന്തപുരത്തെ സ്വാതി തിരുനാള്‍ സംഗീത കൊളെജില്‍ നിന്നും പുറത്തേയ്ക്ക് വരുമ്പോഴായിരുന്നു സംഭവം. ഇരുവരേയും കണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിയ്ക്കുകയും അധിക്ഷേപിയ്ക്കുകയുമായിരുന്നു.
റിപ്പോര്‍ട്ടറിന്റെ കോഴിക്കോട് ബ്യൂറോയ്ക്ക് നേരേ പടക്കമെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ബ്യൂറോയ്ക്ക് നേരെ പടക്കമെറിഞ്ഞത്. ബാര്‍കോഴ, സോളാര്‍ കേസ് എന്നിവയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ സ്വീകരിച്ച നടപടികളാണ് കോണ്‍ഗ്രസ് അനുകൂലികളുടെ ശത്രുതയ്ക്ക് ഇടയാക്കിയത്.

അരുവിക്കര ഉപതിരഞ്ഞെടുപ്പിന് മുന്‍പ് ബാര്‍ കോഴ, സോളാര്‍ കേസ് എന്നിവയില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ചാനല്‍ പുറത്ത് വിട്ടിരുന്നു. സരിത എസ് നായരുമായി മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് നടത്തിയ അഭിമുഖം ചാനല്‍ പുറത്ത് വിട്ടത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
വാര്‍ത്തകള്‍ നല്‍കിയതിന് പിന്നാലെ ചാനല്‍ മേധാവി നികേഷ് കുമാറിനേയും സരിത എസ് നായരേയും ചേര്‍ത്ത് അപവാദ പ്രചരണത്തിനും ചിലര്‍ ശ്രമിച്ചിരുന്നു. നികേഷ് കുമാര്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തില്‍ അദ്ദേഹത്തിന്റെയും കുടുംബത്തിന്റേയും ചിത്രങ്ങളുള്‍പ്പടെ വ്യാജ വാര്‍ത്തയും ഇക്കൂട്ടര്‍ പ്രചരിപ്പിച്ചിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications