കേസ് കൊടുക്കേണ്ടത് പ്രിസൈഡിങ് ഒഫീസര്‍ക്കെതിരെ; വിവാദത്തില്‍ പ്രതികരണവുമായി ഉദുമ എംഎല്‍എ
കാസര്‍കോട്: കാസര്‍കോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഉദുമ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കുഞ്ഞിരാമന്. കള്ള വോട്ടെന്ന് ആരോപിച്ച് ഉദ്യോഗസ്ഥന് വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കുകയായിരുന്നെന്നും വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുകയാണ് ഉദ്യോഗസ്ഥന് ചെയ്തത്. അതിനെതിരെയാണ് പരാതി നല്കേണ്ടെയിരുന്നതെന്നും കെ കുഞ്ഞിരാമന് എംഎല്‍എ പറഞ്ഞു. മാതൃഭൂമി ന്യസിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.
കള്ള വോട്ട് ആരോപിച്ച് പ്രിസൈഡിങ് ഓഫീസര്‍ ബോധപൂര്‍വം പുറത്തേക്കിറങ്ങി വന്ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കുകയായിരുന്നു. പോളിങ് ഓഫീസറെയാണ് ആദ്യം തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കേണ്ടത്. പോളിങ് ഓഫീസറോ മറ്റ് പാര്‍ട്ടി ഏജന്റുമാരോ ആണ് കള്ള വോട്ടുണ്ടെങ്കില്‍ പരാതിപ്പെടേണ്ടത്. അങ്ങനെ ആരും പരാതിപ്പെട്ടില്ല പിന്നെയെങ്ങനെയാണ് പ്രിസൈഡിങ് ഓഫീസര്‍ സ്വയം പരാതിയുണ്ടാക്കുന്നതെന്നും എംഎല്‍എ ചോദിച്ചു.
വോട്ടര്‍മാരെ തടസപ്പെടുത്തിയത് പ്രസിസൈഡിങ് ഓഫീസറാണ്. ഞങ്ങള്‍ക്ക് പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തേണ്ട യോതൊരു ആവശ്യവുമില്ല. യഥാര്‍ഥത്തില്‍ കേസ് കൊടുക്കേണ്ടത് അയാള്‍ക്കെതിരെയാണ്. വോട്ട് ചെയ്യാന്‍ സമ്മതിക്കാതിരുന്ന പരാതിക്കാരനെതിരെയാണ് കേസ് കൊടുക്കേണ്ടത്. അവിടെയുണ്ടായിരുന്ന നാട്ടുകാരും പാര്‍ട്ടിക്കാരും മാന്യന്മാരായതുകൊണ്ടാണ് ഞങ്ങള്‍ കേസുമായി മുന്നോട്ട് പോകാതിരുന്നത്. ഞങ്ങള്‍ ആക്രമിച്ചിട്ടുമില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല. ഒരു ഉദ്യോഗസ്ഥനല്ലെ എന്ന് കരുതിയാണ് കേസ് കൊടുക്കാതിരുന്നത്. അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ അയാള്‍ ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ കേസ് കൊടുത്തത്. അല്ലാതെ പരാതിയില്‍ പറയുന്നത് പോലെ ഒരു സംഭവമേ അവിടെ ഉണ്ടായിട്ടില്ല.അവിടെ എതിര് സ്ഥാനാര്‍ഥിയുമില്ല ബൂത്ത് ഏജന്റുമില്ല. ഒരു പ്രശ്നവും അവിടെ ഉണ്ടായിട്ടില്ല. പ്രശ്നം ഓഫീസര്‍ ഉണ്ടാക്കിയതാണ് എന്നിങ്ങനെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.
ആളുകള്‍ ക്യൂ നിന്ന സമയത്ത് പ്രിസൈഡിങ് ഓഫീസര്‍ പുറത്തുപോയി. അങ്ങനെ വൈകിപ്പിക്കേണ്ട ആവശ്യം അദ്ദേഹത്തിന് ഉണ്ടോ? അതിനുള്ള അധികാരമുണ്ടോ? ആരുടെ പരാതിപ്രകാരമാണ് ആയാള്‍ അങ്ഹനെ ചെയ്തത്? അത് ആയാള്‍ പറയട്ടെ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ചുമതല പു്രസൈഡിങ് ഓഫീസറുടൈ റൂമിന് അകത്താണ്. അല്ലാതെ ക്യൂ നിന്ന സ്ഥലത്തല്ല. ഇയാളാര് പാര്‍ട്ടി ഏജന്റോ? ഇയാളാര് സിഐഡിയോ? അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഇടത് നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി പ്രസൈസിങ് ഓഫീസറായിരുന്ന കാര്‍ഷിക സര്‍വ്വകലാശാല അധ്യാപകന് കെഎം ശ്രീകുമാറാണ് രംഗത്തെത്തിയത്. വോട്ടരമാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതിനിടെ ഞങ്ങള്‍ പറയുന്നത് അനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീകുമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി.
വടക്കേ മലബാറിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഔരി പോളിഗ് അനുഭവം എന്ന തലക്കെട്ടോടെ കെഎം ശ്രീകുമാര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് ദൃക്സാക്ഷികളായിരുന്നെന്നും ശ്രീകുമാര്‍ പറയുന്നു.