കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല?

Google Oneindia Malayalam News

തിരുവനന്തപുരം: റെഗുലര്‍ കോളേജില്‍ പോകാന്‍ കഴിയാത്തവരായിരിയ്ക്കും മിക്കപ്പോഴും വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ എടുക്കാറുള്ളത്. എന്നാല്‍ ഇനി കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകളുടെ ഇത്തരം കേന്ദ്രങ്ങളില്‍ പഠിച്ചിട്ട് കാര്യമില്ല. അവയ്ക്ക് അടുത്ത വര്‍ഷം മുതല്‍ അംഗീകാരം ഇല്ല.

രണ്ട് സര്‍വ്വകലാശാലകളുടേയും വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന കോഴ്‌സുകളുടെ അംഗീകാരം യുജിസി റദ്ദാക്കിയതായാണ് വാര്‍ത്തകള്‍. സര്‍വ്വകലാശാല പരിധിയ്ക്ക് പുറത്ത് വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അനുവദിച്ചതാണ് പ്രശ്‌നമായത്.

Calicut University

സര്‍വ്വകലാശാല പരിധിയില്‍ മാത്രമേ ഇത്തരം സെന്ററുകള്‍ തുടങ്ങാവൂ എന്നാണ് യുജിസിയുടെ കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ രണ്ട് സര്‍വ്വകലാശാലകളും ഇത് തുടര്‍ച്ചയായി ലംഘിയ്ക്കുകയായിരുന്നു. ഇത് പലപ്പോഴും വലിയ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല വിദേശത്തുള്‍പ്പെടെ ഇത്തരം കേന്ദ്രങ്ങള്‍ അനുവദിച്ചത് വലിയ വിവാദമായിരുന്നു.

2015-2016 അക്കാദമിക് വര്‍ഷത്തില്‍ നടത്തുന്ന കോഴ്‌സുകള്‍ക്കുള്ള അംഗീകാരമാണ് ഇപ്പോള്‍ എടുത്ത് കളഞ്ഞിരിയ്ക്കുന്നത്. നിലവില്‍ പഠിയ്ക്കുന്നവര്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
UGC cancels recognition of Kerala and Calicut Universities' Distance Education courses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X