Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനി നമ്മുടെ വയനാട്ടിലെ വിദ്യാർത്ഥികൾ വയനാട്ടിൽ തന്നെ പരീക്ഷ എഴുതും'; കുറിപ്പുമായി ടി സിദ്ധിഖ്

കോഴിക്കോട്; ജില്ലയിൽ യുജിസി പരീക്ഷ കേന്ദ്രമെന്ന വയനാട്ടിലെ വിദ്യാർത്ഥികളുടെ ഏറെ നാളത്തെ ആവശ്യം ഒടുവിൽ നടപ്പിലായിരിക്കുകയാണ്.ഈ മാസം ഇരുപതിന് ആരംഭിക്കുന്ന നെറ്റ് പരീക്ഷ മീനങ്ങാടിയിലെ ഗവ പോളിടെക്നിക്ക് കോളേജിൽ നടക്കും. യുജിസി പരീക്ഷകൾക്ക് വയനാട്ടിലെ വിദ്യാർഥികൾ ചുരമിറങ്ങേണ്ട സാഹചര്യമായിരുന്നു ഇതുവരെ. ടി സിദ്ധിഖ് എംഎൽഎയുടേയും വയനാട് എംപി രാഹുൽ ഗാന്ധിയുടേയും നിരന്തരമായ ഇടപെടലാണ് പരീക്ഷേ കേന്ദ്രം അനുവദിക്കുന്നതിൽ നിർണായകമായത്.

അഖിലേന്ത്യാ തലത്തിൽ നടക്കുന്ന മൽസര പരീക്ഷകൾക്കുള്ള സെന്ററുകൾ വയനാട്ടിൽ കൊണ്ട് വരുമെന്നത് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും ഓരോ വയനാട്ടിലെ ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനങ്ങളും നടപ്പാക്കാൻ താൻ അങ്ങേയറ്റം ശ്രമിക്കുകയാണെന്നും പറയുകയാണ് എംഎൽഎ ടി സിദ്ധിഖ്. അദ്ദേഹത്തിൻറെ വാക്കുകളിലേക്ക്

t-siddique

"യുജിസി പരീക്ഷയെഴുതാൻ വയനാട്ടിലെ വിദ്യാർത്ഥികൾ ഇനി ചുരമിറങ്ങേണ്ടതില്ല."
2021 ലെ നിയമസഭ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ കൽപ്പറ്റ അസംബ്ലിയിൽ മൽസരിക്കാൻ പാർട്ടി എന്നെ നിയോഗിച്ചപ്പോൾ കൽപ്പറ്റയ്ക്കും വയനാടിനും എന്ത്‌ വേണമെന്ന് ഞാൻ പഠനം നടത്തുകയുണ്ടായി. കേരളത്തിൽ പല കാര്യങ്ങളിലും അവഗണന നേരിടുന്ന ഒരു ജില്ലയാണു വയനാട്‌ എന്ന് എനിക്ക്‌ നന്നായി അറിയാമായിരുന്നു. വിദ്യാഭ്യാസ മേഖല അതിൽ ഏറ്റവും മുന്നിലാണു. തിരഞ്ഞെടുക്കപ്പെട്ടാൽ അഖിലേന്ത്യാ തലത്തിൽ നടക്കുന്ന മൽസര പരീക്ഷകൾക്കുള്ള സെന്ററുകൾ വയനാട്ടിൽ കൊണ്ട്‌ വരുമെന്ന് ഞാൻ പ്രചാരണത്തിനിടെ വാഗ്ദാനം നൽകിയിരുന്നു. കൽപ്പറ്റയിലെ പ്രിയ വോട്ടർമാർ എന്നിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാനുള്ള ബാധ്യത എനിക്കുണ്ട്‌. പറഞ്ഞ ഓരോ കാര്യങ്ങളും അതോടൊപ്പം ഉയർന്ന് വരുന്ന ഓരോ പുതിയ കാര്യങ്ങളും പഠിച്ച്‌ നടപ്പിലാക്കാൻ അങ്ങേയറ്റം ഞാൻ ശ്രമിക്കുന്നുണ്ട്‌.

കൽപ്പറ്റയിലെ പ്രിയ ജനങ്ങൾക്ക്‌ നൽകിയ പരീക്ഷ സെന്ററുകൾ കൊണ്ടു വരുമെന്ന വാഗ്ദാനം നടപ്പിലാക്കാനായി ഡൽഹിയിലെ യുജിസി ആസ്ഥാനത്ത്‌ പോയി ചെയർമാനെ കാണുകയും വയനാട്ടിൽ പരീക്ഷ സെന്റർ കൊണ്ട്‌ വരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം പരീക്ഷാ നടത്തിപ്പിനു ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ്‌ ഏജൻസി (എൻ ടി എ) സെക്രട്ടറിയെയും കണ്ട്‌ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയുണ്ടായി. വയനാടിന്റെ പ്രിയ എം പി ശ്രീ രാഹുൽ ഗാന്ധിയുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുകയും അദ്ദേഹം കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ്‌ മന്ത്രിയുമായി നിരന്തരം ചർച്ച നടത്തുകയും ചെയ്തു. നിരന്തരം യുജിസിയുമായി ബന്ധപ്പെട്ട്‌ നടത്തിയ ഫോളോ അപിനു ഒടുവിൽ വയനാട്ടിൽ മീനങ്ങാടിയിലെ ഗവൺമെന്റ്‌ പോളിടെക്നിക്‌ യുജിസി പരീക്ഷാ കേന്ദ്രമായി ഉത്തരവ്‌ ഇറങ്ങി.

വയനാട്ടിൽ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള പരീക്ഷകൾക്ക്‌ സെന്ററുകൾ ഇല്ലാത്തതിനാൽ പതിറ്റാണ്ടുകളായി ഈ മലയോര ജില്ലയിലെ വിദ്യാർത്ഥികൾ നരകയാതന അനുഭവിക്കുകയാണു. പലപ്പോഴും ബാംഗ്ലൂർ മൈസൂർ എറണാകുളം തിരുവനന്തപുരം ഒക്കെയാണു സെന്ററുകൾ ലഭിച്ചിരുന്നത്‌. സംസ്ഥാനത്തിനകത്തും പുറത്തും പോകേണ്ടുന്ന ദുരിത സാഹചര്യം. രക്ഷിതാക്കളടക്കം ദിവസങ്ങൾക്ക്‌ മുമ്പേ പോയി മുറി എടുത്ത്‌ താമസിക്കേണ്ടുന്ന സാഹചര്യം. ചെലവും സമയവും നഷ്ടമാകുന്നു എന്ന് മാത്രമല്ല പണമില്ലാത്ത പാവപ്പെട്ട എത്രയോ വിദ്യാർത്ഥികൾ പരീക്ഷകൾ ഒഴിവാക്കുന്നു. കൂലിപ്പണി ചെയ്യുന്ന പാവപ്പെട്ട രക്ഷിതാക്കൾ എന്ത്‌ ചെയ്യാൻ!

ഇതെന്തൊരു സൗന്ദര്യമാണ്..കണ്ണെടുക്കാനാകില്ല..ആനക്കൊമ്പനൊപ്പം ചേർന്ന് നിന്ന് മംമ്തയുടെ ഫോട്ടോ ഷൂട്ട്..വൈറൽ

ഇനി നമ്മുടെ വയനാട്ടിലെ വിദ്യാർത്ഥികൾ വയനാട്ടിൽ തന്നെ പരീക്ഷ എഴുതും. തൊട്ടടുത്ത ജില്ലയിലെ വിദ്യാർത്ഥികളും വയനാട്ടിൽ പരീക്ഷ എഴുതും. രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഒരു ദിവസം രണ്ട്‌ സെഷനുകൾ എന്ന നിലയിൽ 10 ദിവസം നീണ്ട്‌ നിൽക്കുന്ന പരീക്ഷ എഴുതും. ഇനി നമ്മുടെ ലക്ഷ്യം ഇവിടെ അവസാനിക്കുന്നില്ല. ആയിരക്കണക്കിനു വിദ്യാർത്ഥികൾ എഴുതുന്ന മെഡിക്കൽ എന്റ്രൻസ്‌- നീറ്റ്‌ പരീക്ഷാ കേന്ദ്രം കൂടി വയനാട്ടിൽ കൊണ്ട്‌ വരണം. അതിനുള്ള പരിശ്രമമാണു ഇനിയുണ്ടാവുക. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ശ്രീ രാഹുൽ ഗാന്ധി എം പിക്കും എനിക്കും നൽകിയ പിന്തുണയ്ക്ക്‌ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു...

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+