കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മികച്ച അധ്യാപകര്‍ക്ക് മികച്ച ശമ്പളം; അധ്യാപകരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ യുജിസി ആലോചിക്കുന്നു

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: കോളേജ് അധ്യാപകരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ യുജിസി ആലോചിക്കുന്നു. പ്രവര്‍ത്തനത്തിലെ മികവുമായി ബന്ധപ്പെടുത്തി പരിഷ്‌ക്കരിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാരോടും സര്‍വ്വകലാശാലകളിലെ വകുപ്പ് മേധാവികളോടും യുജിസി അഭിപ്രായമാരാഞ്ഞു.

അധ്യാപകരുടെ മെറിറ്റ്, പ്രവര്‍ത്തനം, നേട്ടം എന്നിവയുമായി ബന്ധപ്പെടുത്തിയ ശമ്പള ഘടന വേണമോയെന്ന കാര്യത്തിലാണ് അഭിപ്രായം ആരാഞ്ഞത്. ഈ നിര്‍ദേശം എങ്ങിനെ നടപ്പിലാക്കണമെന്ന് അറിയിക്കണമെന്നും യുജിസി അറിയിച്ചു. കോളേജ് അധ്യാപകരുടെ ശമ്പളം പരിഷ്‌ക്കരിക്കുന്നതിന് പുതിയ കമ്മീഷനെ യുജിസി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

UGC

കോളേജ് അധ്യാപകരുടെ സ്ഥാനക്കയറ്റം പ്രവര്‍ത്തന മികവ് കൂടി കണക്കിലെടുത്ത് നടപ്പാക്കാന്‍ മുന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. അതനുസരിച്ച് നിശ്ചിത ഗ്രേഡ് പോയിന്റ് ലഭിച്ചാലേ അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കൂ. ഇതിന്റെ തുടര്‍ച്ചയാണ് ശമ്പളഘടന പ്രവര്‍ത്തന മികവുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദേശം യുജിസി മുന്നോട്ട് വെക്കുന്നത്.

എന്‍ട്രി തസ്തികയില്‍ വരുന്ന ചെറുപ്പക്കാരുടെ അവസരം നഷ്ടമാകാതെ വിരമിക്കുന്ന അധ്യാപകരുടെ അനുഭവ സമ്പത്തും അറിവും ഗവേഷണമടക്കമുള്ള മേഖലകളില്‍ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന നിര്‍ദേശവും യുജിസി മുന്നോട്ട് വെക്കുന്നു. കോളേജും വ്യവസായ ലോകവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ യുജിസി ആരായുന്നുണ്ട്. പഠിച്ചിറങ്ങുന്ന കുട്ടികള്‍ വ്യവസായ മേഖലയ്ക്ക് ഉപയോഗപ്പെടുത്താന്‍ തക്കവിധം പ്രാവീണ്യമുള്ളവരാണോ എന്നത് സംഭന്ധിച്ച അഭിപ്രായവും യുജിസി ചോദിച്ചിട്ടുണ്ട്.

വനിത അധ്യാപകര്‍ക്ക് ജോലി സമയം സൗകര്യപ്രദമായ വിധത്തില്‍ ക്രമീകരിക്കുന്നതിനും പ്രസവാവധി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ആനുകൂല്യം നല്‍കുന്നതിനും ഉള്ള നിര്‍ദേശങ്ങള്‍ യുജിസി ചോദ്യാവലിയില്‍ ഉന്നയിക്കുന്നുണ്ട്. കോളേജ്, സര്‍വ്വകലാശാല അധ്യാപകര്‍ക്ക് ഒരേ ശമ്പള ഘടന വേണോ, നിലവില്‍ അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്തി ഗ്രേഡ് പോയിന്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്നിവയെകുറിച്ചും യുജിസി അഭിപ്രായമാരാഞ്ഞിട്ടുണ്ട്.

English summary
UGC has decided to revise the salaries of teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X