യുകെ ജോലി നേടാന്‍ വീണ്ടും അവസരം: അഭിമുഖം കൊച്ചിയില്‍ തന്നെ, പൂർണ്ണമായും ഫ്രീ റിക്രൂട്ട്മെന്റ്
കൊച്ചി: നോര്‍ക്ക റൂട്ട്സ് യുകെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ നവംബറില്‍ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡം (UK) മിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അള്‍ട്രാ സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്. നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയിലാണ് കരിയര്‍ ഫെയര്‍.
ഡോക്ടര്‍മാര്‍-യു.കെ (ഇംഗ്ലണ്ട്)
റേഡിയോളജി, സൈക്രാട്രി, വിഭാഗങ്ങളിലാണ് യു.കെയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം. സ്പെഷ്യാലിറ്റികളില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷക്കാലം അധ്യാപനപരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിര്‍ബന്ധമില്ല. നിയമനം ലഭിച്ചാല്‍ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.

ഡോക്ടര്‍മാര്‍-യു.കെ (വെയില്‍സ്) സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ
ജനറല്‍ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. PLAB നിര്‍ബന്ധമില്ല. സ്പോണ്‍സര്‍ഷിപ്പിലൂടെ യു.കെ യില്‍ രജിസ്ട്രേഷന്‍ നേടാന്‍ അവസരം. അഭിമുഖഘട്ടത്തില്‍ IELTS/OET (UK SCORE) യോഗ്യത അനിവാര്യമല്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസ്തുത യോഗ്യത നേടേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റിൽ ലഭ്യമായ ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ [email protected]
നഴ്സുമാർക്കും തയ്യാറാകാം
അതേസമയം, നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കുന്ന നോര്‍ക്ക - യു.കെ കരിയര്‍ ഫെയര്‍ മൂന്നാം എഡിഷന് മുന്നോടിയായി നഴ്സുമാര്‍ക്കായി-നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു. യു.കെ എന്‍.എച്ച്.എസ് അഭിമുഖങ്ങളില്‍ ആത്മവിശ്വാസത്തോടെ തയ്യാറെടുക്കാന്‍ സഹായിക്കുന്നതാണ് ക്ലാസ്സ്. ഇന്റര്‍വ്യൂ ടിപ്പുകള്‍, ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കേണ്ട രീതി, പാലിക്കപ്പെടേണ്ട പ്രാഥമിക മര്യാദകള്‍, ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്നതാണ് ക്ലാസ്സുകള്‍. ശനിയാഴ്ച (ഒക്ടോബർ 28 ) ഉച്ചയ്ക്കു 12 മുതല്‍ 01.30 വരെ ഓണ്‍ലൈനായിട്ടാണ് പങ്കെടുക്കാന്‍ കഴിയുക.
നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യം.ടി.കെ, വെയില്‍സില്‍ നഴ്സിങ് ഓഫീസര്‍ പുരസ്കാരം നേടിയ കാർഡിഫ് & വേയ്ല്‍ എൻഎച്ച്എസ് ട്രസ്റ്റിലെ ഗസ്റ്റ് ലക്ചററും അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണറുമായ സിജി. സലീംകുട്ടി, കാർഡിഫ് & വെയ്ൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലെ പ്രൊഫഷണൽ & പ്രാക്ടീസ് ഡെവലപ്മെന്റ് നഴ്സ് ജിസ സന്തോഷ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. കരിയര്‍ ഫെയര്‍ മൂന്നാം എഡിഷനിലേയ്ക്കു അപേക്ഷിച്ച നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് പങ്കെടുക്കാം. ഇതിനായുളള ലിങ്ക് ഉദ്യോഗാർത്ഥികളുടെ ഇ-മെയില്‍ ഐഡിയിലേയ്ക്ക് അയക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications