യുക്രൈന്‍ പ്രതിസന്ധി: ചൈനയും യുഎസും ലോകഉത്തരാവദിത്തം പങ്കിടണം, ബൈഡനും ഷീയും സംസാരിച്ചു
ന്യൂയോർക്ക്: യുദ്ധം "ആരും താൽപ്പര്യപ്പെടുന്ന കാര്യമല്ലെന്ന്" ചൈനീസ് പ്രസിഡന്റ് ജിൻപിംഗ്. യുക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്. ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെ അപലപിക്കുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം ചേരാൻ ബെയ്ജിംഗിനെ സമ്മർദ്ദത്തിലാക്കുന്നതിന് വേണ്ടി കൂടിയായിരുന്നു ഈ ഫോണ്‍ കോള്‍ സംഭാഷണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
"രാജ്യങ്ങള്‍ തമ്മിലള്ള ബന്ധങ്ങൾക സൈനിക ശത്രുതയുടെ ഘട്ടത്തിലേക്ക് പോകാൻ കഴിയില്ല" എന്ന് കോളിനിടെ ഷി പറഞ്ഞതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തു. ചൈനയും അമേരിക്കയും "അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം", "സമാധാനവും സുരക്ഷയുമാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ഏറ്റവും മൂല്യവത്തായ നിധികൾ" എന്നും ഷി പ്രഖ്യാപിച്ചതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ഉക്രെയ്നിനെതിരായ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആക്രമണത്തെ ഷി നേരിട്ട് വിമർശിച്ചിട്ടുണ്ടോ അതോ ക്രെംലിനിൽ യുഎസ് നേതൃത്വത്തിലുള്ള സമ്മർദ്ദ പ്രചാരണത്തെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചോ എന്ന് നിലവില്‍ വ്യക്തമല്ല. നവംബറിന് ശേഷമുള്ള ഇരുവരുടേയും ആദ്യ കോളായിരുന്നു ഇത്. കൂടിക്കാഴ്ച സംഭവിച്ച പൂർണ്ണ വിവരങ്ങള്‍ മണിക്കൂറുകള്‍ക്ക് അകം ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
"തങ്ങളുടെ ഭാവി അമേരിക്കയ്‌ക്കൊപ്പവും യൂറോപ്പിനൊപ്പവും ലോകമെമ്പാടുമുള്ള മറ്റ് വികസിത, വികസ്വര രാജ്യങ്ങൾക്കൊപ്പമാണെന്ന് ചൈന മനസ്സിലാക്കണം. അവരുടെ ഭാവി വ്‌ളാഡിമിർ പുടിനൊപ്പം നിൽക്കുകയല്ല," എന്നായിരുന്നു ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമാൻ വെള്ളിയാഴ്ച സി എൻ എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം ചൈന ഇതുവരെ റഷ്യയെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. കൂടാതെ ചൈന റഷ്യയ്ക്ക് സാമ്പത്തികവും സൈനികവുമായ പിന്തുണ നൽകുമെന്നും വാഷിംഗ്ടൺ ഭയപ്പെടുന്നുണ്ട്. ഇത് അറ്റ്ലാറ്റിക് തീരത്തെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയുമാണ്.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ നയതന്ത്രജ്ഞനായ യാങ് ജിയേച്ചിയും ഈ ആഴ്ച റോമിൽ നടത്തിയ ഏഴ് മണിക്കൂർ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഷ്ട്രതലവന്‍മാരുടെ ഫോണ്‍ സംഭാഷണം. തായ്‌വാനുമായി ബന്ധപ്പെട്ട് ഇതിനകം തീവ്രമായ യുഎസ്-ചൈനീസ് പിരിമുറുക്കങ്ങളുടെയും വ്യാപാര തർക്കങ്ങളുടെയും പശ്ചാത്തലത്തില്‍ കൂടിയാണ് റഷ്യന്‍ വിഷയത്തില്‍ ബൈഡനും ഷീയും സംസാരിച്ചതെന്നാണ് ശ്രദ്ധേയം.
Recommended Video
യുക്രൈന്‍ ആക്രമണത്തില്‍ റഷ്യക്കെതിരേയുള്ള അന്താരാഷ്ട്ര പ്രതിഷേധത്തിൽ ചേരാൻ വിസമ്മതിച്ചുകൊണ്ട് ബെയ്ജിംഗ് വേറിട്ടുനിൽക്കുകയാണ്, അതേസമയം യൂറോപ്യൻ സംഘർഷങ്ങൾക്ക് അമേരിക്കയെയും നാറ്റോയെയും കുറ്റപ്പെടുത്തുന്നതിൽ റഷ്യൻ പാത സ്വീകരിക്കുകയും ചെയ്യുന്നുമുണ്ട്. ചൈനീസ് അധികാരികൾ അധിനിവേശത്തെ ഒരു "യുദ്ധം" എന്ന് പരാമർശിക്കാൻ പോലും വിസമ്മതിക്കുന്നു എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications