കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്രോ പെട്രോവസ്‌ക് നാഗ്ജി ഫുട്‌ബോള്‍ ജേതാക്കള്‍

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: 21 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോഴിക്കോട് വീണ്ടുമെത്തിയ നാഗ്ജി ഫുട്‌ബോള്‍ കിരീടം യുക്രൈന്‍ ക്ലബ്ബായ നിപ്രോ നിപ്രോപെട്രോവസ്‌കിന്. ബ്രസീലിയന്‍ ടീം അത്‌ലറ്റിക്കോ പെരാനെന്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് നിപ്രോ കിരീടമുയര്‍ത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളും രണ്ടാം പകുതിയില്‍ രണ്ടു ഗോളുകളും നിപ്രോ നേടി.

മത്സരത്തിന്റെ എല്ലാ മേഖലകളിലും ബ്രസീലിയന്‍ ടീമിനെ പിന്തള്ളിയാണ് നിപ്രോ വിജയക്കുതിപ്പ് നടത്തിയത്. ടൂര്‍ണമെന്റില്‍ ഒരു ഗോളുപോലും വഴങ്ങാതെയാണ് നിപ്രോ കിരീടം നേടിയതെന്ന പ്രത്യേകതകൂടിയുണ്ട്. 41ാം മിനിറ്റില്‍ ഇഗോര്‍ കൗത്ത്, 61ാം മിനിറ്റില്‍ ഡെനിസ് ബ്ലാന്യൂക്ക്, 85ാം ഒലസ്‌കി ലാറിന്‍ എന്നിവരാണ് ഗോള്‍ നേടിയത്.

football-fiesta-salisbury

ലാറ്റിനമേരിക്കന്‍ ശൈലിയില്‍ കളിതുടങ്ങിയ ബ്രസീല്‍ ടീമിന് ഒത്തൊരുമിച്ചുള്ള നീക്കം നടത്താനോ എതിര്‍ നിരയില്‍ വിള്ളലുണ്ടാക്കാനോ കഴിഞ്ഞില്ല. ബ്രസീല്‍ ടീം ആയതുകൊണ്ടുതന്നെ ഗ്യാലറിയുടെ ഭൂരിപക്ഷം പിന്തുണയും അത്‌ലറ്റിക്കോയ്ക്കുണ്ടായിരുന്നു. എന്നാല്‍, മികച്ച ഒത്തിണക്കത്തോടെ കളിച്ച നിപ്രോയ്ക്കു മുന്നില്‍ ബ്രസീല്‍ ടീം ഹതാശരായി.

ഏതാണ്ട് 40,000ത്തോളം ഫുട്ബാള്‍ പ്രേമികളാണ് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഫൈനല്‍ മത്സരം കാണാനായി എത്തിയത്. 1952ല്‍ ആരംഭിച്ച നാഗ്ജിയുടെ ചരിത്രത്തില്‍ 1955, 56 വര്‍ഷങ്ങളില്‍ പാകിസ്താനില്‍നിന്നുള്ള കറാച്ചി കിക്കേഴ്‌സും ബംഗ്ലാദേശില്‍നിന്നുള്ള അബഹാനി ക്രിരചക്രയും (1989) മാത്രമേ ഇന്ത്യക്ക് പുറത്തുനിന്നെത്തി കിരീടവുമായി കടന്നിട്ടുള്ളൂ. ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള ക്ലബ്ബകളെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിച്ചിരുന്നില്ല.

English summary
Ukrainian Club Dnipro wins nagji football
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X