Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥിരനിക്ഷേപങ്ങളില്‍ ഊരാളുങ്കലിന് ഇളവ്; അനുമതി അടിയന്തരമായി റദ്ദ് ചെയ്യണം: ശൂരനാട് രാജശേഖരന്‍

തിരുവനന്തപുരം: ഊരാളുങ്കല്‍ സൊസൈറ്റിക്കും സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്‍റ് ശൂരനാട് രാജശേഖരന്‍. ട്രഷറി നിക്ഷേപങ്ങൾക്ക് പലിശ കുറച്ചും ഊരാലുങ്കലിലെ നിക്ഷേപങ്ങൾക്ക് പലിശ കൂട്ടിയും സംസ്ഥാന സർക്കാരിന്റെ ഊരാ ലുങ്കൽ പ്രേമം ശക്തി പ്രാപിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. 2020-21 സാമ്പത്തിക വർഷം ഊരാലുങ്കൽ സൊസൈറ്റിയിൽ നിക്ഷേപിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 1% അധിക പലിശ നല്‍കിയത് വഴി അവരുടെ സ്ഥിര നിക്ഷേപങ്ങളിൽ 342. 28 കോടി രൂപയുടെ വര്‍ധനവുണ്ടായെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ചൂണ്ടിക്കാണിക്കുന്നു.

ശൂരനാട് രാജശേഖരന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

"വളരട്ടങ്ങനെ വളരട്ടെ, ഊരാലുങ്കൽ വളരട്ടെ, ഊരാലുങ്കൽ മാത്രം വളരട്ടെ

( സി.പിഎം വിപ്ലവ ഗാനം ഇപ്പോൾ ഇങ്ങനെയാണ്)
" .ട്രഷറി നിക്ഷേപങ്ങൾക്ക് പലിശ കുറച്ചും ഊരാലുങ്കലിലെ നിക്ഷേപങ്ങൾക്ക് പലിശ കൂട്ടിയും സംസ്ഥാന സർക്കാരിന്റെ ഊരാ ലുങ്കൽ പ്രേമം ശക്തി പ്രാപിക്കുകയാണ്. 2020-21 സാമ്പത്തിക വർഷം ഊരാലുങ്കൽ സൊസൈറ്റിയിൽ നിക്ഷേപിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 1% അധിക പലിശ നൽകാൻ സർക്കാർ ഊരാലുങ്കലിന് അനുമതി നൽകിയിരുന്നു. ഇതിന്റെ ഫലമായി ഊരാലുങ്കലിൽ സ്ഥിര നിക്ഷേപങ്ങളിൽ 342. 28 കോടി രൂപയുടെ വർധനവ് ഉണ്ടായി.

 sooran

കൂടാതെ 31.3- 21 വരെയുള്ള സ്ഥിര നിക്ഷേപത്തിന്റെ ബാലൻസ് 1370 .85 കോടി രൂപയായി. 4100 കോടിയുടെ പ്രവൃത്തികളാണ് ഊരാലുങ്കലിന് സർക്കാരിൽ നിന്നും മറ്റും ലഭിച്ചിരിക്കുന്നതെന്നും അതുകൊണ്ട് സ്ഥിര നിക്ഷേപങ്ങൾ അനിവാര്യമാണന്നും ഒരു ശതമാനം അധിക പലിശ നൽകി സ്ഥിര നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഒരു വർഷം കൂടി അനുമതി നൽകണമെന്ന ഊരാലുങ്കലിന്റെ അപേക്ഷ കൈയോടെ സ്വീകരിച്ച് സർക്കാർ 22-6-2021 ന് ഒരു വർഷം കൂടി അനുമതി നൽകി.

ട്രഷറികളിലും മറ്റ് സഹകരണ സ്ഥാപനങ്ങളിലും നിക്ഷേപങ്ങളിൽ ഫെബ്രുവരി 2021 മുതൽ പലിശ കുറച്ചിരിക്കുമ്പോഴാണ് ഊരാലുങ്കലിന് ഉയർന്ന പലിശ നൽകി നിക്ഷേപങ്ങൾ സ്വീകരിക്കാൻ രണ്ടാമതും അനുമതി നൽകിയത്. സർക്കാരിന്റെ ഈ നിലപാട് ട്രഷറികളുടെയും മറ്റ് സഹകരണ സ്ഥാപനങ്ങളുടെയും നിക്ഷേപം ഗണ്യമായി കുറക്കാൻ ഇടയാക്കും.

Recommended Video

cmsvideo
    ആശ്വാസ വാർത്ത..ഇന്ന് 8063 കോവിഡ് കേസുകൾ മാത്രം

    വളരട്ടങ്ങനെ വളരട്ടെ, ഊരാലുങ്കൽ വളരട്ടെ, ഊരാലുങ്കൽ മാത്രം വളരട്ടെ എന്ന നിലപാടുമായി സർക്കാർ മുന്നോട്ട് പോകുന്നത് മറ്റ് സഹകരണ സ്ഥാപനങ്ങളുടെയും ട്രഷറിയുടെയും കടയ്ക്കൽ കത്തി വയ്ക്കുന്ന പരിപാടിയാണ്. അതുകൊണ്ട് ഒരു ശതമാനം അധിക പലിശ നൽകി സ്ഥിരനിക്ഷേപങ്ങൾ സ്വീകരിക്കാൻ ഊരാളുങ്കലിന് അനുമതി നൽകിയത് അടിയന്തിരമായി റദ്ദ്‌ ചെയ്യണം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+