Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മക്ക്' നല്‍കിയ വാക്ക് പാലിച്ച് ഷെയ്ന്‍ നിഗം; ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി

കൊച്ചി: പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി ഷെയ്ന്‍ നിഗം. ഏഴ് ദിവസം സമയമെടുത്താണ് ഡബ്ബിങ് പൂർണ്ണമായി പൂർത്തിയാക്കിയത്. സിനിമ മാർച്ചിൽ തിയേറ്ററിലെത്തിക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയതോടെ ചിത്രീകരണം മുടങ്ങിക്കിടക്കുന്ന വെയില്‍,കുര്‍ബാനി സിനിമകളും ഉടന്‍ പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് പിന്നാലെ ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട് തുടങ്ങിയിരുന്നു. ഉല്ലാസം സിനിമ ഡബ്ബ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ ഷെയ്ന്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് നേരിട്ടെത്തിയതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫെഫ്ക ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരേയും കണ്ട് ഷെയ്ൻ ചര്‍ച്ച നടത്തിയിരുന്നു. ഉല്ലാസം സിനിമ ഡബ്ബ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്ന് തന്നെ സംഘടനകള്‍ക്ക് ഷെയിന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

images

2018 മാര്‍ച്ചില്‍ ഷൂട്ടിങ് തുടങ്ങാന്‍ ധാരണയായിരുന്ന ഉല്ലാസം ഒരു വര്‍ഷം വൈകി കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ആരംഭിച്ചത്. ജൂലൈയില്‍ ചിത്രീകരണം കഴിഞ്ഞെങ്കിലും ഡബ്ബിംഗ് പൂര്‍ത്തിയാക്കാനായില്ല. ഷെയിന്‍റെ പ്രതിഫലം സംബന്ധിച്ച തര്‍ക്കമായിരുന്നു ഡബ്ബിംങ് വൈകിപ്പിച്ചത്. 25 ലക്ഷം രൂപ കരാർ ഒപ്പിട്ട് ആരംഭിച്ച സിനിമയ്ക്കു ഷെയ്ൻ 20 ലക്ഷം രൂപ കൂടി അധിക പ്രതിഫലം ആവശ്യപ്പെട്ടെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം. തര്‍ക്കം പരിഹരിക്കാനാവാതെ ചിത്രത്തിന്‍റെ ഡബ്ബിംഗ് ചെയ്യില്ലെന്ന നിലപാടില്‍ ഷെയ്ന്‍ ഉറച്ചു നിന്നതോടെ ഡബ്ബിംങ് നീണ്ടുപോവുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+