കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്‍റെ പുസ്കത്തില്‍ അങ്ങനെ പറയുന്നില്ല; മുല്ലപ്പള്ളി മാപ്പ് പറയണം, ഇത്തരം പ്രചാരവേല ശരിയല്ല

Google Oneindia Malayalam News

തിരുവനന്തപുരം: തന്‍റെ പുസ്തകമായ കണ്ണൂര്‍ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനയില്‍ ചിലത് വാസ്തവ വിരുദ്ധമാണെന്ന് പുസ്തകത്തിന്‍റെ രചയിതാവും മാധ്യമപ്രവര്‍ത്തനകനുമായ എന്‍പി ഉല്ലേഖ്. കാസര്‍കോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവന.

മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത് പോലെ തന്‍റെ പുസ്തകത്തില്‍ വാടിക്കല്‍ രാമകൃഷ്ണന്‍ ആണ് കേരളത്തിലെ ആദ്യത്തെ രക്തസാക്ഷി എന്ന് പറഞ്ഞിട്ടില്ലെന്നും ആര്‍എസ് എസ്-മാര്‍ക്‌സിസ്റ്റ് സംഘട്ടനങ്ങളില്‍ ആദ്യ രക്തസാക്ഷി ആര്‍എസ്എസ് അവകാശപ്പെടുന്നപോലെ രാമകൃഷ്ണന്‍ അല്ലെന്നും ഉല്ലേഖ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

പരാമർശങ്ങൾ സത്യവിരുദ്ധമാണ്

പരാമർശങ്ങൾ സത്യവിരുദ്ധമാണ്

ബഹുമാന്യനായ മുല്ലപ്പള്ളി രാമചന്ദ്രൻ ഞാനെഴുതിയ 'കണ്ണൂർ' എന്ന പുസ്തകത്തെ ഉദ്ധരിച്ചു നടത്തിയ ചില പരാമർശങ്ങൾ സത്യവിരുദ്ധമാണ്. ഒരു പത്രപ്രസ്താവനയിൽ ആണ് അദ്ദേഹം അങ്ങനെ ചെയ്തിരിക്കുന്നത് എന്നാണ് ഞാനറിഞ്ഞത്.

പറഞ്ഞിട്ടില്ല

പറഞ്ഞിട്ടില്ല

എന്റെ പുസ്തകത്തിൽ വാടിക്കൽ രാമകൃഷ്ണൻ ആണ് കേരളത്തിലെ ആദ്യത്തെ രക്തസാക്ഷി എന്ന് പറഞ്ഞിട്ടില്ല. മറിച്ചു ആർ എസ് എസ്-മാർക്സിസ്റ്റ്‌ സംഘട്ടനങ്ങളിൽ ആദ്യ രക്തസാക്ഷി ആർ എസ് എസ് അവകാശപ്പെടുന്നപോലെ രാമകൃഷ്ണൻ അല്ല.

സിപിഎം നേതാവ് സുലൈമാൻ

സിപിഎം നേതാവ് സുലൈമാൻ

കോഴിക്കോട്ടെ സിപിഎം നേതാവ് സുലൈമാൻ ആണ് ആർ എസ് എസ്സും മാർക്സിസ്റ്റ്‌ പാർട്ടിയും തമ്മിലുള്ള ഉരസലുകളിൽ ആദ്യം വധിക്കപ്പെട്ടത്. പുസ്തകത്തിലെ ഈ പരാമർശം സിപിഎം-ആർ എസ് എസ് സംഘർഷങ്ങളെ കുറിച്ച് പറയുമ്പോഴാണ് സൂചിപ്പിച്ചത്.

ഏകപക്ഷീയമായ അക്രമം

ഏകപക്ഷീയമായ അക്രമം

കോൺഗ്രസ്‌ നേതൃത്വം കൊടുത്ത ഏകപക്ഷീയമായ അക്രമങ്ങളിൽ ആദ്യം രക്തസാക്ഷിയായതു സഖാവ് മൊയാരത്തു ശങ്കരനെ പോലുള്ള മുൻ ഗാന്ധീയരാണ്.
വാടിക്കൽ രാമകൃഷ്ണൻ വധക്കേസിനെ കുറിച്ച് പിണറായി വിജയനുമായി ബന്ധപ്പെട്ടു അദ്ദേഹം നടത്തിയ പരാമർശങ്ങൾ എന്റെ പുസ്തകത്തിൽ നിന്നാണെന്നു പറയുന്നു.

മാപ്പു പറയണം

മാപ്പു പറയണം

അങ്ങേയറ്റം പ്രതിഷേധാർഹമാണ് ഇത്. കുറഞ്ഞപക്ഷം അദ്ദേഹം എന്റെ പുസ്തകത്തെപറ്റിയുള്ള തെറ്റായ പരാമർശങ്ങൾ പിൻവലിക്കുകയും മാപ്പു പറയുകയും ചെയ്യണമെന്ന് ഉല്ലേഖ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

എന്‍പി ഉല്ലേഖ്

ഫേസ്ബുക്ക് പോസ്റ്റ്

പുസ്തകം

പുസ്തകം

പിണറായി വിജയന്‍റെ ആത്മസുഹൃത്തും സി.പി.എം നേതാവുമായിരുന്ന പാട്യം ഗോപാലന്‍റെ മകനും പ്രശസ്ത പത്രപ്രവർത്തകനും രാഷ്ട്രീയ വിമർശകനുമായ എൻ.പി ഉല്ലേഖ് കണ്ണൂരിനെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ (Kannur : Inside India's Bloodiest Revenge Politics) പല വെളിപ്പെടുത്തലുകളുമുണ്ടെന്നായിരുന്നു മുല്ലപ്പള്ളി അവകാശപ്പെട്ടിരുന്നത്.

16 വയസുള്ള കോടിയേരി

16 വയസുള്ള കോടിയേരി

16 വയസുള്ള എസ്എഫ്ഐ പ്രവർത്തകനും സ്‌കൂൾ വിദ്യാർഥിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ ചെട്ടിപ്പീടികയിൽ വച്ച് ആർഎസ്എസുകാർ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ജനസംഘം പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണനെ കോടാലി കൊണ്ട് അരിഞ്ഞുവീഴ്ത്തിയത്. അന്ന് ആ സംഘത്തിൽ പിണറായി വിജയനും ഉണ്ടായിരുന്നെന്നതിന് ദൃക്‌സാക്ഷികളുണ്ട്.

പിണറായിയെ രക്ഷിച്ചു

പിണറായിയെ രക്ഷിച്ചു

കേസിൽ അദ്ദേഹം പ്രതിയുമായിരുന്നു. പിന്നീട് ഇഎംഎസ് സർക്കാർ പിണറായി രക്ഷിച്ചെടുക്കുകയായിരുന്നത്രേ.
പിണറായി വിജയൻ ചെറുപ്പം മുതൽ തന്നെ കാർക്കശ്യക്കാരനും കടുംപിടിത്തക്കാരനുമായ നേതാവായിരുന്നുവെന്നും എസ്എഫ്‌ഐ പ്രവർത്തകർക്ക് പിണറായി കായിക പരിശീലനം പരസ്യമായി നല്‍കാറുണ്ടായിരുവെന്നും പുസ്തകത്തിൽ പറയുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

പ്രതിരോധ ക്യാമ്പുകളിൽ

പ്രതിരോധ ക്യാമ്പുകളിൽ

സിപിഎമ്മിന്‍റെ പ്രതിരോധ ക്യാമ്പുകളിൽ പിണറായി പങ്കെടുക്കാറുണ്ടായിരുന്നു. സിപിഎമ്മിന്‍റെ അക്രമാസക്ത രാഷ്ട്രീയത്തിന്‍റെ ചിഹ്നമായി പിണറായി വളർന്നു. അദ്ദേഹം പാർട്ടി അണികളുടെ ആരാധ്യനായ നേതാവായി. വർഗസമരവും വർഗശത്രുക്കളുടെ ഉന്മൂലനവും സൈദ്ധാന്തികമായി തന്നെ കമ്യൂണിസ്റ്റുകൾക്കുണ്ട്.

അവകാശ വാദം

അവകാശ വാദം

അവരുടെ മാർഗം ലക്ഷ്യത്തെ ന്യായീകരിക്കുന്നു. അക്രമം അവർക്കു നിഷിദ്ധമല്ല. എന്നാൽ, രാഷ്ട്രീയ മേധാവിത്വം കൈവരിച്ച് സിപിഎമ്മിന് 1990 കളിൽ അക്രമരാഷ്ട്രീയവുമായി മുന്നോട്ടുപോകേണ്ട ഒരു കാര്യവുമില്ലെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു.

English summary
ullekh np against mullapalli ramachandran s statement about his book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X