ഉമാ തോമസിന്റെയും പിടിയുടെയും മകന്‍ വിവാഹിതനാകുന്നു; 'എല്ലാവരുടേയും അനുഗ്രഹം വേണം'
കൊച്ചി: മകന്‍ വിവാഹിതനാകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ഉമ തോമസ് പങ്കുവെച്ചത്. കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പിടി തോമസിന്റെയും ഉമാ തോമസിന്റെയും രണ്ടാമത്തെ മകനായ വിവേക് തോമസ് അഭിഭാഷകനാണ്. തൃശൂര്‍ സ്വദേശിനിയായ ആഗ്‌നയാണു വധു. ഇരുവരുടെയും പ്രണയ വിവാഹമാണ്.
തൃശൂര്‍ ലോ കോളജില്‍ പഠിച്ചിരുന്നപ്പോള്‍ വിവേകിന്റെ ഒരു വര്‍ഷം ജൂനിയര്‍ ആയിരുന്നു ആഗ്‌ന. തൃശൂര്‍ കണിമംഗലം അനോക്കാരന്‍ വീട്ടില്‍ ജോയ് ജോണിന്റെയും സലോമിയുടെയും മകളാണ് ആഗ്‌ന. പഠനവും പ്രൊഫഷനും ജീവിതവും ഒരുമിച്ച് ആകാമെന്ന രണ്ടു പേരുടെയും ഇഷ്ടത്തോട് എല്ലാവരും സന്തോഷത്തോടെ ചേരുന്നു എന്നാണ് ഉമ തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും എംഎല്‍എ അഭ്യര്‍ത്ഥിക്കുന്നു. നാളെ തൃശ്ശൂര്‍ ലൂര്‍ദ് സെന്റിനറി ഹാളിലെ ലളിതമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടക്കുന്നത്.

പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം നിരവധി ആശംസ പ്രവാഹമാണ് വിവേകിനും ആഗ്‌നയ്ക്കും ലഭിക്കുന്നത്. ബിജെപി നേതാവ് പത്മജാ വേണുഗോപാല്‍, അങ്കമാലി എംഎൽഎ റോജി എം. ജോൺ ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാരാജാസ് കോളജില്‍ പഠിക്കുന്ന കാലത്താണ് ഉമാ തോമസും അവിടെ കെഎസ്‌യു മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയ പിടി തോമസും കണ്ടുമുട്ടുന്നത്. പിടി തോമസും മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു. കെഎസ്‌യു പരിപാടികളിലൂടെയാണ് ഇരുവരുടെയും പ്രണയം വളര്‍ന്നത്.
ഉമ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തൃശൂർ ഗവ. ലോ കോളേജിൽ വിവേകിൻ്റെ ഒരു വർഷം ജൂനിയറായിരുന്നു ആഗ്ന. പഠനവും, പ്രൊഫഷനും, ജീവിതവും ഒരുമിച്ചാകാമെന്ന രണ്ടു പേരുടേയും ഇഷ്‌ടത്തോട് എല്ലാവരും സന്തോഷത്തോടെ ചേരുന്നു.
തൃശൂർ കണിമംഗലം അനോക്കാരൻ വീട്ടിൽ ജോയ് ജോണിൻ്റേയും, സലോമിയുടെയും മകളാണ് ആഗ്ന. നാളെ, തൃശൂർ ലൂർദ്ദ് സെൻ്റിനറി ഹാളിലെ ലളിതമായ ചടങ്ങിൽ വിവാഹ നിശ്ചയം.എല്ലാവരുടേയും അനുഗ്രഹം വേണം പ്രിയ മക്കൾക്ക്..












Click it and Unblock the Notifications