നിറപുഞ്ചിരിയോടെ വീണ്ടും ജീവിതത്തിലേക്ക്; ഉമാ തോമസിനെ ആശുപ്രതിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി
കൊച്ചി: ഗുരുതരമായ പരിക്കുകളില്‍ നിന്ന് നിറപുഞ്ചിരിയോടെ വീണ്ടും ജീവിതത്തിലേക്കു മടങ്ങിവരികയാണ് ഉമാ തോമസ് എംഎല്‍എ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയാണുള്ളത്. അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആശുപത്രി മുറിക്കുള്ളില്‍ ഡോക്ടറുടെയും നഴ്സിന്റെയും കൈ പിടിച്ച് ചിരിയോടെ നടക്കുന്ന ഉമയുടെ വീഡിയോ കഴിഞ്ഞ ദിവസം എംഎല്‍എയുടെ ഫേസ്ബുക്ക് ടീം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

അതിനിടെ, ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയിലെത്തി ഉമാ തോമസിനെ സന്ദര്‍ശിച്ചു. 'ഒരുപാട് സന്തോഷം' എന്നു പറഞ്ഞാണ് ഉമ തോമസ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മികച്ച ചികിത്സ ലഭ്യമാക്കിയതിന് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞപ്പോള്‍ ഇതു തന്റെ കടമയാണെന്നായിരുന്നു മറുപടി. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. നാടൊന്നാകെ ഒപ്പമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
നിയമസഭയില്‍ പോകാനുള്ള എംഎല്‍എയുടെ താല്പര്യം ഡോക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍, 'ഇപ്പോള്‍ ഇവര്‍ പറയുന്നതനുസരിക്കൂ ബാക്കി ഇത് കഴിഞ്ഞിട്ട് നോക്കാം' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നാല് മിനിറ്റോളം സന്ദര്‍ശനം നീണ്ടുനിന്നു. ഡോക്ടര്‍മാരോടും മുഖ്യമന്ത്രി എംഎല്‍എയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു. മക്കളായ വിവേകും വിഷ്ണുവും ഉമ തോമസിനൊമുണ്ടായിരുന്നു.
ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായതോടെ നിരവധി പേരാണ് ഉമ തോമസിനെ ആശുപത്രിയില്‍ കാണാനെത്തുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മന്ത്രി ആര്. ബിന്ദുവിനോട് എംഎല്‍എ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.
മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെഎന്‍ ബാലഗോപാലും സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയും സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനും ആശുപത്രിയിലെത്തി.
കഴിഞ്ഞ ഡിസംബര്‍ 29 നായിരുന്നു ഏവരെയും ഞെട്ടിച്ച അപകടം നടന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍ നിന്നു വീണാണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റത്. 15 അടി ഉയരത്തില്‍ താല്‍ക്കാലികമായി കെട്ടിപ്പൊക്കിയ വിഐപി ഗാലറിയില്‍ നിന്ന് താഴേക്കു പതിക്കുകയായിരുന്നു. ശ്വാസകോശത്തിനും വാരിയെല്ലിനും സാരമായ പരിക്കേറ്റതിനാല്‍ വെന്റിലേറ്ററിലായിരുന്നു ആദ്യം.
സംഭവം വലിയ വിവാദമായതോടെ സ്റ്റേജിന്റെ സുരക്ഷ ഒരുക്കുന്നതില്‍ വലിയ വീഴ്ച്ചയുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ പ്രതിക്കൂട്ടിലാകുകയും ചെയ്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications