ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പ്രതീക്ഷ; കണ്ണ് തുറന്നു, കൈകാലുകള്‍ അനക്കിയെന്ന് മകന്
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്ന് രാവിലെ കണ്ണ് തുറന്ന ഉമ തോമസ് കൈകാലുകള്‍ അനക്കുകയും ചെയ്തു. മകന് ഉമ തോമസിനെ കണ്ടതിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് ഉമ തോമസ്.
ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കല്‍ ബുള്ളറ്റിന് ആശുപത്രി അധികൃതര്‍ പുറത്തിറക്കും. ഉമ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇതിലൂടെ വ്യക്തമാകും. ഉമ തോമസ് കണ്ണുകള്‍ തുറന്നതും കൈകാലുകള്‍ അനക്കിയതും ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്നലെ രാത്രി വരെ ഉമ തോമസിന്റെ ആരോഗ്യനില മാറ്റമില്ല എന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിന്.

റിനൈ മെഡിസിറ്റിയില്‍ ആണ് ഉമ തോമസ് ചികിത്സയില്‍ കഴിയുന്നത്. ഞായറാഴ്ചയാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ നിന്ന് ഉമ തോമസ് താഴേക്ക് വീണത്. 15 അടി ഉയരത്തില്‍ നിന്ന് വീണ ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നത്. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ കൂടിയിട്ടുണ്ട് എന്നാണ് ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.
തലയിലെ മുറിവില്‍ നിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും തലയുടെ പരിക്ക് കൂടുതല്‍ ഗുരുതരമായിട്ടില്ല. എന്നാല്‍ ശ്വാസകോശത്തിനേറ്റ ചതവും അവിടെ രക്തം കെട്ടിക്കിടക്കുന്നതുമാണ് ആശങ്കയുണ്ടാക്കുന്നുണ്ട്. ശ്വാസകോശത്തിനേറ്റ ചതവ് ഭേദമായാല്‍ മാത്രമേ ശരീരത്തിലെ മറ്റ് അവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കൂ. ശ്വാസകോശത്തിന് വിശ്രമം നല്‍കാനാണ് വെന്റിലേറ്റര്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇന്നത്തെ നില നോക്കി വെന്റിലേറ്റര്‍ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടെങ്കിലും ശരീരത്തില്‍ ഗുരുതരമായ മറ്റു പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധരെ സംസ്ഥാന സര്‍ക്കാര്‍ റിനൈ മെഡിസിറ്റിയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരുമായി കൂടി ചര്‍ച്ച ചെയ്താണ് ചികിത്സാരീതികള്‍ തീരുമാനിക്കുന്നത്.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ 12,000 നര്‍ത്തകരുടെ മെഗാ ഭരതനാട്യം പരിപാടിയ്ക്കെത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന് ഉള്‍പ്പെടെ ഉള്ളവര്‍ വേദിയിലിരിക്കെയാണ് ഉമ തോമസ് ഗാലറിയില്‍ നിന്ന് താഴേക്ക് വീണത്. സംഭവത്തിന് പിന്നാലെ പരിപാടിയുടെ സംഘാടനത്തിലെ പിഴവിനെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications