ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്ന് രാവിലെ 11 മണിയോടെ ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി എന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് നിലനില്‍ക്കുന്നുണ്ട്.
സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടും ശരീരവേദനയുമുണ്ടെങ്കിലും കൗണ്ടുകളും വൈറ്റല്‍സും സ്റ്റേബിളായിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. അപകടം നടന്ന് ആറാം ദിവസമാണ് ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നത്. അതേസമയം എംഎല്‍എ ഇപ്പോഴും ഐസിയുവില്‍ തന്നെയാണ്. അതിനിടെ ഉമ തോമസ് മക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചു.

കൊച്ചി റിനെ മെഡിസിറ്റിയിലാണ് ഉമ തോമസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘം എംഎല്‍എയുടെ ചികിത്സയും മറ്റും നിരീക്ഷിക്കുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നത്. അതിനിടെ ഉമ തോമസ് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് പുറത്തുവന്നിരുന്നു.
വാടക വീട്ടില്‍ നിന്ന് എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണം എന്നാണ് കുറിപ്പില്‍ പറയുന്നത്. ഉമ തോമസിന്റെ പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുകയാണ്. അതിനാല്‍ മറ്റൊരു വാടക വീട്ടിലാണ് ഉമ തോമസും കുടുംബവും താമസിക്കുന്നത്. സ്വന്തം വീട്ടിലേക്കു മാറുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായാണ് ഉമ കുറിച്ചിട്ടത്.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ നിന്നാണ് ഉമ തോമസ് താഴേക്ക് വീണത്. ആര്‍ട്ട് മാഗസിന് മൃദംഗ വിഷന്‍ ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 പേരെ പങ്കെടുപ്പിച്ചായിരുന്നു മെഗാ ഭരതനാട്യം അരങ്ങേറിയത്. ഇതിന് പിന്നാലെ പരിപാടിയുടെ സംഘാടനത്തിലെ പിഴവ് വെളിവാകുകയും ചെയ്തിരുന്നു.
താല്‍ക്കാലികവേദി നിര്‍മിച്ചത് അശാസ്ത്രീയമായാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കസേരകള്‍ നിരത്തിയതിന് മുന്നില്‍ ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് നടക്കാവുന്ന സ്ഥലമേ ഉണ്ടായിരുന്നുള്ളൂ എന്നതും ബാരിക്കേഡിന് പകരം റിബണ്‍ കെട്ടിയ ക്യൂ മാനേജര്‍ സംവിധാനം മാത്രമാണ് വേദിക്ക് മുന്നില്‍ സ്ഥാപിച്ചിരുന്നതെന്നും അപകടത്തിന് കാരണമായി. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് ഉമ തോമസ് വീണത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications