ജയരാജനുമായി ചർച്ച നടത്തിയെന്ന് ഉമർ ഫൈസി മുക്കം: 'പിഎംഎ സലാമിനെ ലീഗ് മാറ്റണം, അവർ തെറ്റാണ് ചെയ്യുന്നത്'
കോഴിക്കോട്: സി പി എം നേതാവ് എംവി ജയരാജനുമായി ചർച്ച നടത്തിയെന്ന് തുറന്ന് സമ്മതിച്ച് സമസത മുശാവറ അംഗം ഉമർ ഫൈസി മുക്കം. കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നും ജയരാജന് എത്തിയത് നന്ദി പറയാനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൂടിക്കാഴ്ചയ്ക്ക് എത്തിയ ജയരാജനുമായി രാഷ്ട്രീയ - തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ ചർച്ച ചെയ്തെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഉമർ ഫൈസി മുക്കം വ്യക്തമാക്കുന്നു.
ലീഗ് നേതൃസ്ഥാനത്ത് നിന്നും പി എം എ സലാമിനെ മാറ്റുന്നതാണ് അവർക്ക് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. "തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികള്‍ എല്ലാവരേയും വന്ന് കാണും. അത് അവരുടെ ഒരു കടമയാണ്. സ്ഥാനാർത്ഥികള്‍ വന്ന് കണ്ട് വോട്ട് അഭ്യർത്ഥിക്കും. ജയരാജനും ഞാനുമായി വലിയ ബന്ധമൊന്നുമില്ല. സി പി എം നേതൃത്വത്തില്‍ ഇടതുപക്ഷം നടത്തിയ സി എ എ, ഏകസിവില്‍ കോഡ് വിരുദ്ധ സമരങ്ങളില്‍ കണ്ണൂരില്‍ ഉള്‍പ്പെടെ ഞാനും പങ്കെടുത്തിരുന്നു. അങ്ങനെയുള്ള ബന്ധമാണ് അദ്ദേഹവുമായി ഉള്ളത്. വേറെ ബന്ധമൊന്നുമില്ല" ഉമർ ഫൈസി മുക്കം വ്യക്തമാക്കുന്നു.

എനിക്ക് രാഷ്ട്രീയമില്ല, സമസ്തക്കും രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പിന് ശേഷമാണ് അദ്ദേഹം വന്ന് കണ്ടത്. മുന്‍പ് വരണമെന്ന് വിചാരിച്ചിരുന്നെങ്കിലും സമയം കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ മൊത്തത്തിലുള്ള സാഹചര്യത്തെക്കുറിച്ചൊക്കെ ജയരാജന് സംസാരിച്ചു. ഞാന്‍ അത് കേട്ടു എന്നല്ലാതെ എനിക്ക് അത് സംബന്ധിച്ച് അങ്ങോട്ടൊന്നും പറയാനില്ലാലോയെന്നും ഉമർ ഫൈസി മുക്കം പറയുന്നു.
സമസ്തക്ക് കോട്ടം വരുന്ന ഏത് സംഗതിയും ഒരു സമസ്തക്കാരന് എന്ന നിലയില്‍ എന്നേയും ബാധിക്കും. ഈ അടുത്ത കാലത്ത് മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്നും ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാധ്യമപ്രവർത്തകരൊക്കെ ചോദിക്കുമ്പോള്‍ രണ്ട് കൂട്ടരും പ്രശ്നമൊന്നും ഇല്ലെന്ന് പറയും. പക്ഷെ അങ്ങനെ പറഞ്ഞതുകൊണ്ട് കാര്യം ഇല്ലാലോ. ജനം കാര്യങ്ങള്‍ മനസ്സിലാക്കട്ടേയെന്ന് കരുതി ഞാന്‍ തുറന്ന് സംസാരിച്ചു എന്നേയുള്ളു. അത് ഇപ്പോഴും ഞാന്‍ പറയും. തിരുത്തേണ്ടത് മുസ്ലിം ലീഗാണ്.
സലാമിന്റെ കാര്യത്തില്‍ വലിയൊരു തെറ്റാണ് മുസ്ലിം ലീഗ് ചെയ്യുന്നത്. പല മഹാന്മാരും ഇരുന്ന പോസ്റ്റാണ് ഇത്. കൂടെ നില്ക്കുന്ന സമസ്തയെ വളരെ പുച്ഛിച്ച് സംസാരിക്കുന്നതില്‍ വേദനയുണ്ടായിട്ടുണ്ട്. അത് ഞാന്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്. അതിന് ഒരു മാറ്റമുണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications