• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

18 പേരുടെ വിവാഹം നടത്തി ഉമറലി ശിഹാബ് തങ്ങളുടെ ഉറൂസ് സമാപിച്ചു, പത്ത് പവന്‍ വീതം സഹായം

  • By നാസർ

മലപ്പുറം: 18 യുവതി യുവാക്കുളുടെ മംഗല്യം നടത്തിക്കൊടുത്ത് പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഉറൂസ് സമാപിച്ചു. ഉമറലി ശിഹാബ് തങ്ങള്‍ വെഡിംഗ് എയ്ഡ് (ഉസ്വ) എന്ന പേരില്‍ ജില്ലാ സുന്നി യുവജന സംഘത്തിന്റെ നേതൃത്വത്തിലാണ് സംഘടനാ പ്രവര്‍ത്തകരുടെ പെണ്‍മക്കളുടെ വിവാഹത്തിന് പത്ത് പവന്‍ വീതം സഹായം നല്‍കിയത്. ഉമറലി ശിഹാബ് തങ്ങളുടെ ചരമവാര്‍ഷിക ദിനമായ ഇന്നലെ പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടന്ന നികാഹിന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ശമീറലി ശമീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പ്രഫ കെ ആലിക്കുട്ടി മുസ്്ലിയാര്‍, എം.ടി അബ്ദുല്ല മുസ്്ലിയാര്‍ എന്നവര്‍ നേതൃത്വം നല്‍കി. ആദൃശ്ശേരി ഹംസ കുട്ടി മുസ്്ലിയാര്‍ ഖുത്വുബ നിര്‍വഹിച്ചു. നികാഹിന് മുന്നോടിയായി ഉമറലി ശിഹാബ് തങ്ങളുടെ പുത്രന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ വസതിയില്‍ മൗലിദ് പാരായണം, ദിക്റര്‍ ഹല്‍ഖ, അനുസ്മരണ പ്രഭാഷണം, ദിക്റ് ഹല്‍ഖ എന്നിവ നടന്നു.

ജയരാജന് കൊട്ടേഷൻ: പ്രനൂബിന്റെ അഭിമുഖമെടുത്ത് മാതൃഭൂമി, പോലീസ് റിപ്പോർട്ട് വ്യാജമെന്ന്!

പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.എല്‍.എമാരായ എം ഉമ്മര്‍, കെ.എന്‍.എ ഖാദര്‍, പി അബ്ദുല്‍ ഹമീദ്, പി ഉബൈദുല്ല, ടി.വി ഇബ്റാഹീം, കെ ഹൈദര്‍ ഫൈസി, കെ.എ റഹ്്മാന്‍ ഫൈസി, അഡ്വ.യു.എ ലത്തീഫ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് സയ്യിദ് ബി.എസ്.കെ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി.എച്ച് ത്വയ്യിബ് ഫൈസി, സി അബ്ദുല്ല മൗലവി, കാളാവ് സൈതലവി മുസ്്ലിയാര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, ശാഫി മാസ്റ്റര്‍, ആലത്തിയൂര്‍, ഹംസ റഹ്്മാനി കൊണ്ടിപറമ്പ്, സി.എം കുട്ടി സഖാഫി, എം.പി മുഹമ്മദ് മുസ്്ലിയാര്‍ കടുങ്ങല്ലൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എന്നിവരും ഹൈദര്‍ ഫൈസി കക്കൂത്ത്, കെ.എ റഹ്്മാന്‍ ഫൈസി, ഹാരിസ് ബാഖവി കംബ്ലക്കാട്, മാമുക്കോയ ഹാജി, കെ അബു ഹാജി, അലി പള്ളിയത്ത്, പൂച്ചേങ്ങല്‍ ശുക്കൂര്‍ ഹാജി, ശംസു മണലായ, ഒ.പി കുഞ്ഞാപ്പു ഹാജി, പി.പി മഹ്ബുബ്, മൂച്ചിക്കാടന്‍ റഹീം, സി.കെ ഉമര്‍ കോയ, കെ.ടി കുഞ്ഞിമോന്‍ ഹാജി, കെ.എം കുട്ടി എടക്കുളം, നിര്‍മ്മാണ്‍ മുഹമ്മദലി, പി.എ മൗലവി, പി.എം കുട്ടിയാമു ഹാജി, കെ.സി ബാവ, പി.എ മുഹമ്മദ് ബാഖവി, ചെമ്മല നാണി ഹാജി, സൈനുദ്ദീന്‍ പാലോളി, ഓമാനൂര്‍ അബ്ദുറഹ്്മാന്‍, ഒ.കെ.എം കുട്ടി ഉമരി, എം.എം കുട്ടി മൗലവി, അശ്റഫ് ഫൈസി, കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, നൂഹ് കരിങ്കപ്പാറ, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, ഫരീദ് റഹ്്മാന്‍ റഹ്്മാനി, യഅ്ഖൂബ് ഫൈസി, എം സുല്‍ഫിക്കര്‍, നാസിറുദ്ദീന്‍ ദാരിമി, കോപ്പിലാന്‍ അബൂബക്കര്‍ ഹാജി, കെ.പി ചെറീത് ഹാജി, കെ.എന്‍.സി തങ്ങള്‍, നാലകത്ത് കുഞ്ഞിപ്പോക്കര്‍, ഖാസിം ഫൈസി പോത്തനൂര്‍, ബീരാന്‍ മാസ്റ്റര്‍, റാഫി പെരുമുക്ക്, അഡ്വ. യു.എ ലത്തീഫ്, അബുട്ടി ഫൈസി, ഹസന്‍ ഫൈസി, കെ.എസ് ഇബ്റാഹീം മുസ്്ലിയാര്‍, സുലൈമാന്‍ ഹാജി പുല്ലൂര്‍എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നിലപാടുകളില്‍ കാര്‍ക്കശ്യത്തേടൊപ്പം അവശ ജനവിഭാഗത്തിന് വേണ്ടി നിലകൊണ്ട വ്യക്തിത്വം

നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നതോടൊപ്പം അവശ ജനവിഭാഗത്തിന്റെ ഉന്നമനത്തിന്റെ വേണ്ടി നിലകൊണ്ട മഹനായ വ്യക്തിത്വമായിരുന്നു പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്്ലിയാര്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും സുന്നി യുവജന സംഘം സംസ്ഥാന അധ്യക്ഷനുമായിരുന്ന ഉമറലി തങ്ങളുടെ 9-ാം ഉറൂസിനോടനുബന്ധിച്ച് പുത്രന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ വസതിയില്‍ നടന്ന പ്രാര്‍ത്ഥനാ സദസ്സില്‍ അനുസമരണം നടത്തി സംസാരിക്കുകയാരുന്നു അദ്ദേഹം. സമുദായ നന്മക്കും അശരണരുടെ ഉയര്‍ച്ചക്കും വേണ്ടി വിശ്രമരഹിതമായി ഓടി നടന്ന ഉമറലി തങ്ങളുടെ ജീവിതം സ്വാര്‍ത്ഥത കൊടുകുത്തി വാഴുന്ന കാലത്ത് വലിയ മാതൃകയാണെന്നും അദ്ദേഹത്തിന്റെ നാമഥേയത്തിലുള്ള ഉമറലി ശഹാബ് തങ്ങള്‍ വെഡിംഗ് എയഡ് (ഉസ്വ) വിവാഹ പദ്ധതി സമൂഹം ഇരുകൈ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്തയില്‍ പുതിയ ചര്‍ച്ച; കോണ്‍ഗ്രസും ബിജെപിയും വേണ്ട!! ബദല്‍ ശക്തി തേടി മുഖ്യമന്ത്രിമാര്‍

English summary
umarali shihab thangal urus end with 18 wedding,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more