കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനാലെ ഒരു കുടുംബ സംഗമത്തിന് വേദിയായി

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കൊച്ചി മുസ്സിരിസ് ബിനാലെ ഒരു കുടുംബ സംഗമത്തിനും വേദിയായി. ഗുജറാത്തില്‍ നിന്നും കൊച്ചിയിലേയ്ക്ക് പലായനം ചെയ്ത ഒരു കുടുംബത്തിന്റെ ജീവിത കഥകളാണ് ബിനാലെയിലെ മറ്റൊരു ശ്രദ്ധേയമായ കാഴ്ച. രണ്ടു നൂറ്റാണ്ടു കൊണ്ട് പ്രമുഖ ബിസിനസ് ഗ്രൂപ്പായി വളര്‍ന്ന അബാദ് ഗ്രൂപ്പിന്റെ കുടുംബ കഥ ചിത്രങ്ങളിലൂടെ ആണ് കാണികള്‍ക്കു മുന്നില്‍ എത്തിയത്.

മട്ടാഞ്ചേരി ആസിയാ ഭായി ട്രസ്റ്റ് ഹാളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഉമ്മിജാന്‍, മേക്കിംഗ് വിസിബിള്‍ എ വേള്‍ഡ് വിതിന്‍ എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം ഞായറാഴ്ചയാണ് ആരംഭിച്ചത്. ചിത്രങ്ങള്‍ കാണാന്‍ എത്തുന്നവര്‍ക്ക് അബാദിന്റെ നാലു തലമുറയിലുള്ളവരെയും പരിചയപ്പെടാം. കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചത് കുടുംബത്തിലെ 86 വയസ്സുള്ള മുതുമുത്തശ്ശി ഹലീമ ഹാഷിം ആണ്.

ummijaan

അബാദ് കുടുംബത്തിന്റെ 1970 മുതലുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ അണിനിരത്തിയിരിക്കുന്നത്. ബെംഗലൂരു സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ത്ഥിയായ നിഹാല്‍ ഫൈസലാണ് തന്റെ മുത്തശ്ശി ഹലീമ എടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഉള്‍പ്പെടെ 66 ചിത്രങ്ങള്‍ ആണ് കാണികള്‍ക്ക് വേറിട്ട അനുഭവങ്ങള്‍ നല്‍കുന്നത്.

ചിലര്‍ക്കു തങ്ങളുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ആ ഫോട്ടോകള്‍ കറുത്ത തുണിയുപയോഗിച്ച് മറച്ചിട്ടുണ്ട്. ചിത്രങ്ങളില്‍ കാണുന്ന ഒട്ടുമിക്ക മുഖങ്ങളുടെയും സാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നു. പഴയകാല ചിത്രങ്ങള്‍ കണ്ടിട്ട് ഇതു നിങ്ങളാണോ എന്നു ചോദിച്ച് അത്ഭുതപ്പെടുന്നവരും ഉണ്ട്. മാര്‍ച്ച് 29 വരെ ചിത്ര പ്രദര്‍ശനം ബിനാലെയിലുണ്ടാകും.

English summary
ummaijaan photo exhibition open in kochi muziris biennale.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X