കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ നില തൃപ്തികരം; ഉമ്മൻ ചാണ്ടി അമേരിക്കയിൽ നിന്നും മടങ്ങിവരുന്നു, ആശ്വാസത്തോടെ യുഡിഎഫ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ 5 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ആവേശം പകരാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അമേരിക്കയിൽ നിന്നും മടങ്ങിയെത്തുന്നു. തൊണ്ട സംബന്ധമാ അസുഖത്തിന് ചികിത്സ തേടിയാണ് ഉമ്മൻ ചാണ്ടി അമേരിക്കയിലേക്ക് പോയത്. വിദഗ്ധ പരിശോധനയിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഉമ്മൻ ചാണ്ടി മടങ്ങിയെത്തുന്നത്.

കൂടത്തായി കൂട്ടക്കൊലപാതകം; സ്വത്ത് മാത്രമല്ല കൊലപാതക കാരണമെന്ന് പോലീസ്, കുറ്റസമ്മതം നടത്തി ജോളികൂടത്തായി കൂട്ടക്കൊലപാതകം; സ്വത്ത് മാത്രമല്ല കൊലപാതക കാരണമെന്ന് പോലീസ്, കുറ്റസമ്മതം നടത്തി ജോളി

ശബ്ദത്തിലെ തടസ്സം ഏറെ നാളായി അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നു. വെല്ലൂരിലും ചെന്നൈ അപ്പോളോ ആശുപത്രിയിലും നടത്തിയ പരിശോധനയിൽ തൊണ്ടയിൽ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. രണ്ട് ആശുപത്രികളും തുടർ ചികിത്സയ്ക്കായി വ്യത്യസ്ഥ നിർദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. ഇതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചത്.

oc

സോളാർ അഴിമതി ഉൾപ്പെടെയുളള ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും കോൺഗ്രസിന്റെ ജനകീയ മുഖമാണ് ഉമ്മൻ ചാണ്ടി. യുഡിഎഫിന് നിർണായകമായ ഉപതിരഞ്ഞെടുപ്പിന് ശക്തി പകരാൻ ഉമ്മൻ ചാണ്ടി എത്തിയേക്കില്ല എന്ന ആശങ്ക സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും ഉണ്ടായിരുന്നു. ഏതാനും പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ സജീവ സാന്നിധ്യമാണ് ഉമ്മൻ ചാണ്ടി. വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയുടെ പ്രചാരണം ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു അമേരിക്കയിലേക്ക് തിരിച്ചത്.

എത്രനാൾ ചികിത്സ തുടരേണ്ടി വരുമെന്ന ആശങ്ക പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും ഉണ്ടായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും തുടർ ചികിത്സ ആവശ്യമായി വന്നാൽ അത് ഇന്ത്യയിൽ തന്നെ ചെയ്യാമെന്നും അമേരിക്കയിലെ വിദഗ്ധ സംഘം വിലയിരുത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് എത്തും. ഉമ്മൻ ചാണ്ടിയുടെ മടങ്ങിവരവ് അറിഞ്ഞതോടെ ആവേശത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ.

English summary
Umman chandi coming back to India after treatment in America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X