ജോര്‍ജ്ജിന്റെ അഭിപ്രായം കണക്കിലെടുക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ട സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. മാവോയിസ്റ്റ് വിഷയത്തില്‍ പിസി ജോര്‍ജ്ജിനെ തള്ളി കൊണ്ടാണ് മുഖ്യമന്ത്രി രംഗത്ത് എത്തിയത്. ജോര്‍ജ്ജിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അത് കേള്‍ക്കേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
അഭിപ്രായ വ്യത്യാസമുള്ളവര്‍ക്ക് വിയോജിക്കാമെന്നും അല്ലാത്തവര്‍ക്ക് പിസി ജോര്‍ജ്ജിന്റെ അനുകൂലത്തോട് യോജിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റമില്ല.

രാജ്യസുരക്ഷയാണ് പ്രധാനമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ക്രമസമാധാനം തകര്‍ക്കുന്നവരെ അടിച്ചമര്‍ത്തുകയല്ലാതെ കൈകെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകളെ പിടികൂടാന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ കോടികള്‍ മുടക്കി മാവോയിസ്റ്റ് വേട്ട നടത്തുന്നത് അവസാനിപ്പിക്കണമെന്നാണ് പി സി ജോര്‍ജ്ജ് പറഞ്ഞത്. ഇതിനെ വിമര്‍ശിച്ചുകൊണ്ട് കെ മുരളീധരനും, രമേശ് ചെന്നിത്തലയും രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications