മാണിയില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും മന്ത്രി കെഎം മാണിയെ ഒഴിവാക്കണമെന്ന നേതാക്കന്‍മാരുടെ ആവശ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തി. ധനമന്ത്രി കെഎം മാണി തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നത് നാഥനില്ലാത്ത ആരോപണങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ ഒരു തീരുമാനവും ഇപ്പോള്‍ എടുക്കാന്‍ പറ്റില്ല. ധനമന്ത്രിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസം ഉണ്ട്. മാണിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആരൊക്കെ ശ്രമിച്ചാലും സത്യം ഒരു ദിവസം ജയിക്കും. ആരോപണങ്ങള്‍ സത്യമാണെങ്കില്‍ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ തീരുമാനം 28ന് ശേഷം അറിയാക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജേക്കബ് തോമസിന് സ്ഥാനക്കയറ്റം നല്‍കിയത് നിയമാനുസൃതമാണ്. എന്തും പറയാമെന്ന് മാധ്യമങ്ങള്‍ കരുതരുതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അഴിമതി ആരോപണങ്ങള്‍ മന്ത്രിസഭയെ ക്ഷീണിപ്പിച്ചിട്ടില്ല. മാധ്യമങ്ങള്‍ സത്യസന്ധമായി പെരുമാറണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications