കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പൊട്ട് തൊട്ട് ഷോര്‍ട് ഫിലിമില്‍ അഭിനയിച്ചു! അഞ്ചാം ക്ലാസുകാരിയെ മദ്രസയില്‍ നിന്ന് പുറത്താക്കി!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പൊട്ടുതൊട്ട് അഭിനയിച്ചതിന് 10 വയസുകാരിയെ മദ്രസയിൽനിന്നും പുറത്താക്കി | Oneindia Malayalam

പൊട്ട് തൊട്ട് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചതിന്‍റെ പേരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മദ്രസയില്‍ നിന്ന് പുറത്താക്കിയതായി പിതാവ്. പഠനത്തിനൊപ്പം കലാപരമായ കഴിവുകള്‍ പുലര്‍ത്തുന്ന മകളെ ഷോര്‍ട് ഫിലിമില്‍ ഹിന്ദു ആയി അഭിനയിക്കാന്‍ അനുവദിച്ചതിനാണ് തന്‍റെ മകളെ മദ്രസയില്‍ നിന്ന് പുറത്താക്കിയതെന്നാണ് ഉമ്മര്‍ മലയില്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു പൊട്ട് തൊട്ട് അഭിനയിച്ചു അയിനാണ് എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിന് പോസ്റ്റിന് കീഴെ വന്‍ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഉമ്മറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

മകള്‍

മകള്‍

മകൾ ഹെന്ന മലയിൽ (ഒരുഷോർട് ഫിലിം കോസ്റ്റൂമിൽ)
പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.
സബ് ജില്ല, ജില്ല തലങ്ങളിൽ മികവ് തെളിയിച്ചവൾ.

ഭാഗ്യം

ഭാഗ്യം

കഴിഞ്ഞ അഞ്ചാം ക്ളാസ്സ് മദ്രസ്സ പൊതു പരീക്ഷയിൽ അഞ്ചാം റാങ്കുകാരി.
എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ...?
(കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം). എന്നാണ് ഉമ്മറിന്‍റെ പോസ്റ്റ്.

ആക്രമണം

ആക്രമണം

എന്നാല്‍ മകളെ അഭിനയിപ്പിച്ച പിതാവിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ന്യായീകരണ തൊഴിലാളികളായ ദീനികള്‍ പിതാവിന്‍റെ നടപടിയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ചില കമന്‍റുകള്‍ ഇങ്ങനെ-

അഴിഞ്ഞാടിയാല്‍

അഴിഞ്ഞാടിയാല്‍

നാളെ മകൾ ബിക്കിനിയിട്ട് അഴിഞ്ഞാടിയാൽ ഇന്ന് നിന്നെ പിന്തുണക്കുന്ന പുരഗമന നാറികൾ പറയുന്നത്. അവൾക്ക് കിട്ടിയ മദ്രസ പഠനത്തിന്റെ നിലവാരമില്ലായ്മ ആണെന്നാകും.. അതോണ്ട് മോൻ ചെന്ന് മകളെ മദ്രസ വീട്ടീന്ന് ടൂഷനെടുത്ത് പഠിപ്പിക്ക്. കാരണം അതെ മദ്രസയിൽ വേറെയും കുട്ടികളുണ്ട്. അവരങ്ങനെ തന്റെ മോളെ റോൾ മോഡലാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നങ്ങ് തീരുമാനിച്ചതാണ്.

അഭിനയം പഠിപ്പിക്കാന്‍

അഭിനയം പഠിപ്പിക്കാന്‍

ഉമ്മര്‍ മലത്തിലേ മദ്രസ മതകാര്യങ്ങള്‍ പഠിപ്പിക്കാനുള്ളതാണ്. നിന്‍റെ മോളെ അഭിനയം പഠിപ്പിക്കാനുള്ളതല്ല. പൊതുപരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ കുട്ടിയാണ് പോലും. പാല്‍പ്പായസാന്ന് പറഞ്ഞിട്ട് കാര്യമില്ല, പട്ടി നക്കിയാ തീര്‍ന്ന്.. അതോണ്ട് മോളേ വിളിച്ച് വേഗം വിട്ടോ. വല്ല കെപിസിസിയിലും ചേര്‍ക്ക്.

തരംതാണ പണി

തരംതാണ പണി

പിന്നെ എന്തിനാണീ മത സ്ഥാപനത്തിലോട്ട് അയക്കാന്‍ നിന്നത്, മദ്രസ്സയില്‍ പോകുകയും വേണം, മതാചാരം അനുസരിക്കാനുമാവില്ലെന്ന് പറഞ്ഞാല്‍ എന്ത് ന്യായമാണടോ... കുറെ ലൈക്കും ഷെയറും കിട്ടാന്‍ ഇത്രയും താണ പണി ചെയ്യരുത്..

മദ്രസയില്‍

മദ്രസയില്‍

മദ്രസ എന്നതിന് അതിന്റെതായ റൂൾസ് ആൻഡ്‌ regulasions ഉണ്ട്. അത് ഇസ്ലാം മതത്തിന്റെ നിയമം അനുസരിച്ച് പ്രവര്ത്തിക്കുന്നത് ആണ്. ആരെങ്കിലും മറ്റൊരു മതത്തിനെ അനുകരിക്കുന്നു എങ്കിൽ അവൻ ആ മതക്കാരനാണ് എന്നാണ് ഇസ്ലാമിന്റെ നിയമം. അതുപോലതന്നെയാണ് പൊതു ഇടങ്ങളിൽ തല മറക്കുക എന്നതും. ഈ രണ്ടു ഇസ്ലാമിക നിയമങ്ങൾകും പരസ്യമായി എതിര് പ്രവര്ത്തിച്ച കാരണത്താൽ, മാപ് പറയാൻ തയ്യാറാവത്തതിനാൽ ഇസ്ലാമിക നിയമത്തിൽ നിന്നുകൊണ്ട് ഇസ്ലാമിക സ്ഥാപനത്തിൽ നിന്നും പുറത്താക്കി എന്നെ ഉള്ളൂ.

മതേതരം

മതേതരം

അല്ലാതെ പൊതുഇടങ്ങളിൽ നിന്നോ പൊതു സമൂഹത്തിൽ നിന്നോ അല്ല അവളെ പുറത്താക്കിയത് അവൾക് അവളുടെ അഭിനയവും ആയി മുന്നോട്ടു പോകുന്നതിനു യാതൊരു തടസ്സവും ഇല്ല. ഇസ്ലാമികമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആ വഴിയിൽ സഞ്ചരിക്കം അല്ലാത്തവർക്ക് അങ്ങിനെയും. അല്ലാതെ ഇസ്ലാമിന്റെ ഉള്ളിൽ കയറിയിട്ട് അതിനെ ചോദ്യം ചെയ്യുന്നത് ശരിയല്ലല്ലോ ?അതല്ലല്ലോ മതേതരത്വം. നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം, മാനുഷിക സ്നേഹത്തിൽ നാം ഒന്നായി കൊണ്ടും അതാണ് മതേതരത്വം. എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
ummer malayil facebok post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X