Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനയില്‍ അജ്ഞാത മൃതദേഹം; തിരക്കേറിയ സ്ഥലത്ത് പഴകിയ മൃദേഹം കണ്ടെത്തിയതില്‍ ദുരൂഹത

കാനയില്‍ അജ്ഞാത മൃതദേഹം; തിരക്കേറിയ സ്ഥലത്ത് പഴകിയ മൃദേഹം കണ്ടെത്തിയതില്‍ ദുരൂഹത

ആലുവ: ആലുവ മാര്‍ക്കറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തിരക്കേറിയ മാര്‍ക്കിന് മുന്നിലെ കാനയലാണ് മൃതദേഹം കണ്ടത്. രാവിലെ ഏഴ് മണിയോടെയായിരുന്നു മൃതദേഹം കണ്ടത്. പഴകിയ മൃതദേഹം കണ്ടതില്‍ ദുരൂഹത ഉണ്ട്.

മൃതദേഹം അഴുകിയ നിലയിലായിരുന്നു. കൈയ്യിലെയും കാലിലെയും തൊലി അടര്‍ന്ന് മാറിയ നിലയിലായിയരുന്നു. രാവുംപകലും ഒരുപോലെ തിരക്കുള്ള മാര്‍ക്കറ്റില്‍ പഴകിയ മൃതദേഹം എങ്ങനെ വന്നുവന്നൊണ് എല്ലാവരും ചോദിക്കുന്നത്.

died

മാര്‍ക്കറ്റിന് മുന്നിലെ ദേശീയപാതയുടെ സമാന്തര റോഡിനോടുള്ള ചേര്‍ന്നുള്ള കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. മേല്‍പ്പാലത്തിന് അടിയിലെ വഴിവാണിഭക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. 50 വയസ് പ്രായമുള്ള ആളാണ് മരിച്ചത്. മെറൂണ്‍ ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം.

മേല്‍പ്പാലത്തിന് അടിയില്‍ കിടന്നുറങ്ങുമ്പോള്‍ കാനയില്‍ വീണതായിരിക്കുമെന്നാണ് സംശയിക്കുന്നത്. എന്നാല്‍ കാനയില്‍ മുട്ടോളം മാത്രമാണ് വെള്ളം. ഇതും സംശയത്തിന് വ്യാപ്തി കൂട്ടുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്യ സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+