കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയശേഷം ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം.. ഇരുതല മൂരികള്‍ മണ്ണിനടിയില്‍ നിന്ന് പുറത്തേക്ക്

  • By Desk
Google Oneindia Malayalam News

പ്രളയശേഷം കേരളത്തിലെ പരിസ്ഥിയിലെ വരുന്ന മാറ്റങ്ങളില്‍ ആശങ്കയേറുന്നു. പ്രളയത്തിന് ശേഷം വെള്ളം കുത്തിയൊഴുകിയ ഇടങ്ങളില്‍ ഉള്‍പ്പെടെയാണ് പ്രകൃതിയില്‍ കാര്യപ്പെട്ട മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മലയോര മേഖലകളില്‍ പലയിടങ്ങളിലും മണ്ണ് നിരങ്ങി നീങ്ങുന്നതായും കുത്തി ഒഴുകിയ നദികള്‍ വറ്റി വരളുന്നതായും കണ്ടെത്തിയിരുന്നു.

തനിക്ക് ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ.. നിലപാട് വ്യക്തമാക്കി നടി അനുശ്രീതനിക്ക് ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ.. നിലപാട് വ്യക്തമാക്കി നടി അനുശ്രീ

സച്ചിന്‍റേയും ഭവ്യയുടേയും പ്രണയത്തെ തോല്‍പ്പിക്കാന്‍ കാന്‍സറിന് കഴിഞ്ഞില്ല.. വൈറല്‍ കുറിപ്പ്സച്ചിന്‍റേയും ഭവ്യയുടേയും പ്രണയത്തെ തോല്‍പ്പിക്കാന്‍ കാന്‍സറിന് കഴിഞ്ഞില്ല.. വൈറല്‍ കുറിപ്പ്

കൊടും വരള്‍ച്ചയുടെ സൂചനയായാണ് ഇതിനെ വിലയിരുത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസമാണ് ഇപ്പോള്‍ ആശങ്ക സൃഷ്ടിക്കുന്നത്.

നിരങ്ങി നീങ്ങി

നിരങ്ങി നീങ്ങി

ആദ്യം ഇടുക്കിയിലെ ചെറുതോണിയിലാണ് ഭൂമി നിരങ്ങ് നീങ്ങുന്നതായി കണ്ടെത്തിയത്. ചെറുതോണിക്കടുത്ത വിമലഗിരിയിലാണ് പത്തേക്കറോളം ഭൂമി നിരങ്ങി നീങ്ങിയതായി കണ്ടെത്തിയത്. പത്തേക്കളോളം സ്ഥലത്തെ വീടുകള്‍, മരങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയെല്ലാം നീങ്ങികൊണ്ടിരിക്കുന്നു. പ്രളയദുരത്തിനും ഉരുള്‍പ്പൊട്ടലിനും ശേഷമാണ് ഈ ഒരു വിചിത്ര പ്രതിഭാസം കണ്ടുതുടങ്ങിയത്.

സോയില്‍ പൈപ്പിങ്ങ്

സോയില്‍ പൈപ്പിങ്ങ്

ഭൗമശാസ്ത്ര വിദഗ്ദരെ പോലും അമ്പരിപ്പിച്ചായിരുന്നു ഭൂമിയില്‍ സംഭവിച്ച ഈ പ്രതിഭാസം അരങ്ങേറിയത്.സോയില്‍ പൈപ്പിങ്ങ് പ്രതിഭാസമാകാം ഇതെന്നായിരുന്നു വിലയിരുത്തല്‍. ഇതിന് പിന്നാലെ ഇടുക്കിയിലെ ചില ഇടങ്ങളില്‍ വീടുകളില്‍ വിള്ളല്‍ വരുന്നതായും കണ്ടെത്തിയിരുന്നു.

ഒഴിഞ്ഞ് പോയി

ഒഴിഞ്ഞ് പോയി

വന്നപ്പുറം, രാജകുമാരി, കഞ്ചിയാര്‍, സേനാപതി, എന്നീ പഞ്ചായത്തുകളിലെ വീടുകളിലെ ഭിത്തികളിലാണ് വിള്ളല്‍ സംഭവിച്ചിരുക്കുന്നത്. മൂന്ന് വീടുകള്‍ ഇതിനെ തുടര്‍ന്ന് തകര്‍ന്ന് വീഴുകയും ചെയ്തിരുന്നു.വലിയ ശബ്ദത്തില്‍ വീടിന്‍റെ ഭിത്തികളില്‍ ആദ്യം വിള്ളല്‍ സംഭവിക്കും. നോക്കി നില്‍ക്കുമ്പോള്‍ തന്നെ അവയുടെ വ്യാപ്തി കൂടും. പിന്നീട് വീടുകള്‍ വലിയ ശബ്ദത്തില്‍ താഴേക്ക് പതിക്കും. ഇതോടെ പ്രദേശങ്ങളില്‍ നിന്ന് പലരും ഒഴിഞ്ഞ് പോയിരുന്നു.

ഭൂമി ഇടിഞ്ഞ് താഴുന്നു

ഭൂമി ഇടിഞ്ഞ് താഴുന്നു

ഇതിന് പിന്നാലെയാണ് ഇടുക്കിയിലെ 52 ഇടങ്ങളിലെ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തത്. ഹൈറേഞ്ച് മേഖലയിലെ 52 ഇടങ്ങളാണ് ഇടിഞ്ഞ് താഴുകയും നിരങ്ങി നീങ്ങുകയും ചെയ്യുന്നത്. ഈ പ്രദേശങ്ങളിലെ നിരവധി വീടുകളാണ് ഇതേ തുടര്‍ന്ന് തകര്‍ന്ന് വീഴുന്നത്.

ആഴത്തില്‍ മണ്ണ്

ആഴത്തില്‍ മണ്ണ്

ഈ പ്രദേശങ്ങളില്‍ എല്ലാം 30 മീറ്ററോളം ആഴത്തില്‍ മണ്ണുണ്ട്. ഈ മണ്ണില്‍ വെള്ളം കെട്ടി നിന്നതാണ് ഇടിഞ്ഞ് താഴാന്‍ കാരണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഭൂമി ഇടിഞ്ഞതിനെ തുടര്‌ന്ന് ഏക്കറ്‍ കണക്കിന് സ്ഥലങ്ങളാണ് കൃഷിയോഗ്യമല്ലാതായി മാറിയത്.

താമസം ഒഴിയാന്‍

താമസം ഒഴിയാന്‍

ഭൂമികള്‍ പെടുന്നനെ ഇടിഞ്ഞ് താഴുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.അതേസമയം ഭൂമി എപ്പോള്‍ വേണമെങ്കിലും ഇടിയാന്‍ സാധ്യത ഉള്ളതിനാല്‍ പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോകാന്‍ വിദഗ്ദ സംഘം ശുപാര്‍ശ ചെയ്തു. ഈ പ്രദേശങ്ങളില്‍ ​എല്ലാം വെള്ളം കെട്ടി നില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും വിദഗ്ദര്‍ വ്യക്തമാക്കി.

വയലുകള്‍ വിണ്ടി കീറി

വയലുകള്‍ വിണ്ടി കീറി

സമാന സാഹചര്യമാണ് വയനാട്ടിലും. പ്രളയം കവര്‍ന്ന് ദിവസങ്ങളോളം വെള്ളം കെട്ടി നിന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ വെള്ളം ഇങ്ങിപോയെങ്കിലും ഇവിടുത്തെ കിണറുകളും വയലുകളും വറ്റി വരളുകയാണ്. നാട്ടിക്ക് ഒരുക്കിയിട്ട വയലുകള്‍ വറ്റി ഉണങ്ങി വരണ്ടിരിക്കുകയാണ്.

മണ്ണിരകള്‍

മണ്ണിരകള്‍

ഫാന്‍ പോലുമിടാതെ വീടുകളില്‍ ഇരിക്കാന്‍ കഴിയാത്തത്ര ചൂടാണ് ഇവിടങ്ങളില്‍.
പ്രദേശത്തെ പലയിടങ്ങളിലും മണ്ണിരകള്‍ ചത്തുപൊങ്ങുന്ന കാഴ്ചയാണ് ഉള്ളത്. സാധാരണ മഴക്കാലത്ത് മണ്മിരകള്‍ കൂട്ടത്തോടെ പുറത്ത് വരികയും വേനല്‍കാലത്ത് മമ്മിനുള്ളിലേക്ക് ഈര്‍പ്പം തേടി പോകുകയുമാണ് പതിവ്.

ചത്ത് പൊങ്ങുന്നു

ചത്ത് പൊങ്ങുന്നു

എന്നാല്‍ ഇപ്പോള്‍ ഇവ കൂട്ടത്തോടെ പുറത്തേക്ക് വരുന്നതും എളുപ്പം ചത്ത് പോകുന്നതായും കണ്ടെത്തി. ചൂട് കാരണമാകാം ഇതെന്നാണ് വിലയിരുത്തുന്നത്. വരാനിരിക്കുന്ന കൊടും ചൂടിന്‍റെ ലക്ഷണമായാണ് ഇതിനെ കണക്കാക്കുന്നത്.

ഇരുതല മൂരികള്‍

ഇരുതല മൂരികള്‍

വനത്തിലും മറ്റുമുള്ള ഇരുതല മൂരികള്‍ മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് വരുന്നതായും ജലാംശമുള്ള ഭാഗങ്ങളിലേക്ക് പോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. മണ്ണ് ചുട്ടുപൊള്ളുന്നതിനാലാണ് ഇവ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്നതിന് കാരണമത്രേ.

മണ്ണിന്‍റെ ഘടന

മണ്ണിന്‍റെ ഘടന

മണ്ണിന്‍റെ ഘടനയിലും കാതലായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. കരഭൂമിയിലെ മണ്ണ് കിളച്ചാല്‍ വേനലില്‍ പറമ്പ് കിളയ്ക്കുന്നതിന് തുല്യമായാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തില്‍ കുത്തിയൊലിച്ച പുഴകളില്‍ പകുതിയും വറ്റി വരളുന്നതായി കണ്ടെത്തിയിരുന്നു.

വറ്റി വരണ്ടു

വറ്റി വരണ്ടു

വേനല്‍ക്കാലത്ത് പോലും വറ്റാത്ത പുഴകള്‍ പോലും വറ്റി വരളുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളത്. പലയിടങ്ങളിലും വെള്ളം അസാധരമാംവിധം താഴ്ന്ന് തുടങ്ങി. പ്രളയത്തിന് ശേഷം ഒഴുക്കിന് തടസ്സങ്ങള്‍ ഇല്ലാതായതോടെ കലടിലേക്ക് കൂടുതല്‍ വെള്ളം ഒഴുകി പോകുന്നതാകാം വെള്ളം കുറയാന്‍ കാരണമെന്നായിരുന്നു ആദ്യം വിലയിരുത്തപ്പെട്ടത്.

ഗര്‍ത്തങ്ങള്‍

ഗര്‍ത്തങ്ങള്‍

ഒരുപക്ഷേ പുഴയുടെ അടിയില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോ ഭൂഗര്‍ഭ ജലത്തിന്‍റെ ഒഴുക്കിലും വേഗതയിലും വന്ന മാറ്റങ്ങളുമാണോ പുഴ മെലിയാല്‍ കാരണമെന്ന നിഗമനവും അധികൃതര്‍ പറഞ്ഞിരുന്നു.എന്നാല്‍ ജലനിരപ്പ് താഴുന്നത് വാട്ടര്‍ ടേബിള്‍ പ്രതിഭാസമാണെന്ന് ഭൗമശാസ്ത്ര വിദഗ്ദര്‍ പറയുന്നത്.

കൊടും വരള്‍ച്ച

കൊടും വരള്‍ച്ച

അസാധാരണമാംവിധം ഇത്തരത്തില്‍ വെള്ളം താഴുന്നത് കൊടുംവരള്‍ച്ചയ്ക്ക് വഴിവെച്ചേക്കുമെന്നും വിദഗ്ദര്‍ പറയുന്നു. കൂടാതെ പ്രളയാന്തര വരള്‍ച്ച ഭൂചലനങ്ങള്‍ക്ക് വരെ കാരണമായേക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉരുള്‍പൊട്ടല്‍

ഉരുള്‍പൊട്ടല്‍

കേരളത്തിലെ മിക്ക നദികളിലും ഉരുള്‍പൊട്ടലിന്‍റെ അവശേഷിപ്പായി അടിഞ്ഞ് കൂടിയ ചെളികള്‍ നദിയെ മൂടി തുടങ്ങിയതായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നേര്യമംഗലം ഭാഗത്ത് കിലോമീറ്ററുകളോളം പെരിയാര്‍ മൂടിപ്പോയത് ഇത്തരത്തിലാണെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

English summary
un identified phenomens happens in idukki and wayandu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X