കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം അനുവദിച്ചാല്‍ കേരളത്തെ സഹായിക്കാന്‍ യുഎന്‍ തയ്യാര്‍; ശശി തരൂര്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ധനസഹായം സല്‍കാന്‍ യുഎന്‍ തയ്യാറാണെന്ന് ശശി തരൂര്‍. ഇന്ത്യ സ്വീകരിക്കുമെങ്കില്‍ കേരളത്തിനുള്ള ധനസഹായം യുഎന്‍ പ്രഖ്യാപിക്കുമെന്നും, ഇന്ത്യ വിദേശസഹായം തേടാന്‍ തയ്യാറാവണമെന്നും ശശിതരൂര്‍ ആവശ്യപെട്ടു. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ വ്യാപ്തി ലോകരാജ്യങ്ങളെ അറിയിക്കുന്നതിനും സഹായം അഭ്യര്‍ഥിക്കുന്നതിനും നേരത്തെ ശശി തരൂര്‍ എംപി ജനീവയിലെ യുഎന്‍ ആസ്ഥാനത്തെത്തി സഹായം തേടിയിരുന്നു.

മഹാപ്രളയം സ്‌ക്രീനിലെത്തുന്നു; സംവിധാനം കെഎം മധുസൂദനന്‍, ഛായഗ്രഹണം രാജീവ് രവിയും എംജെ രാധാകൃഷ്ണനുംമഹാപ്രളയം സ്‌ക്രീനിലെത്തുന്നു; സംവിധാനം കെഎം മധുസൂദനന്‍, ഛായഗ്രഹണം രാജീവ് രവിയും എംജെ രാധാകൃഷ്ണനും

യുഎഇ വാഗ്ദാനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ വിവാദത്തിനില്ല. കേരളത്തില്‍ ഉണ്ടായ പ്രളയത്തിന്റെ കാരണം പഠിക്കാന്‍ രാജ്യാന്തര അന്വേഷണം വേണം. ഇതിനായി അന്താരാഷ്ട്ര ഏജന്‍സികളെ ഉള്‍പെടുത്തി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ധേഹം പറഞ്ഞു. വിദേശസഹായം സ്വീകരിക്കുന്നതു കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നമാക്കേണ്ടതില്ല. കേരളത്തിന് അര്‍ഹമായതു കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് മുന്‍പുള്ള അനുഭവങ്ങള്‍വെച്ച് പ്രതീക്ഷയില്ല. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം വാങ്ങാനായി രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും തരൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

sasi tharoor

കേരളം അനുവദിച്ചാല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്വത്വം നല്‍കാമെന്ന് ഐക്യരാഷ്ട്ര സംഘടന നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അതോടൊപ്പം തന്നെ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഓഫീസ് ആവശ്യമായ സഹായം എത്തിക്കുമെന്നും ഇന്ത്യ ആവശ്യപെടുന്ന പക്ഷം എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്നും യുഎന്‍ അറിയിച്ചിരുന്നു.

പ്രളയമേഖലയില്‍ വന്‍ കവര്‍ച്ച; പ്രവാസിയും കൂട്ടാളിയും കുടുങ്ങി, പോലീസ് നീക്കം മണിക്കൂറുകള്‍ മുമ്പ്പ്രളയമേഖലയില്‍ വന്‍ കവര്‍ച്ച; പ്രവാസിയും കൂട്ടാളിയും കുടുങ്ങി, പോലീസ് നീക്കം മണിക്കൂറുകള്‍ മുമ്പ്

English summary
un is ready to give fund to kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X