കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐജിയുടെ മകന്റെ നിയമവിരുദ്ധ ഡ്രൈവിംഗ്: കോടതി നടപടികൾ അവസാനിപ്പിച്ചു

തൃശൂര്‍ വിജിലന്‍സ് കോടതിയുടേയും ബാലനീതി ബോര്‍ഡിന്റേയും അന്വേഷണത്തിലെ തുടര്‍നടപടികളാണ് സിംഗിൾ ബെഞ്ച് അവസാനിപ്പിച്ചത്.

  • By മരിയ
Google Oneindia Malayalam News

കൊച്ചി: ഐ ജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനം ഓടിച്ചെന്ന പരാതികളിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. തൃശൂര്‍ വിജിലന്‍സ് കോടതിയുടേയും ബാലനീതി ബോര്‍ഡിന്റേയും അന്വേഷണത്തിലെ തുടര്‍നടപടികളാണ് സിംഗിള്‍ ബെഞ്ച് അവസാനിപ്പിച്ചത്.

സംഭവം

സുരേശ് രാജ് പുരോഹിത് തൃശൂര്‍ പോലീസ് അക്കാദമി ഡയറക്ടറായിരിക്കെയാണ് സംഭവം. അക്കാദമി വളപ്പിലൂടെയാണ് അദ്ദേഹത്തിന്റെ മകന്‍ ഔദ്യോഗിക വാഹനം ഓടിച്ചത്.

അന്വേഷണത്തില്‍

അക്കാദമി വളപ്പിലൂടെ മകന്‍ വാഹനമോടിച്ചു എന്നത് അഴിമതി നിരോധന വകുപ്പിന്റെ പരിധിയില്‍ വരില്ല. പൊതുനിരത്തിലൂടെ അല്ലാത്തതിനാല്‍ മോട്ടോര്‍് വാഹന നിയമപ്രകാരം ഉള്ള കുറ്റവും നിലനില്‍ക്കില്ലെന്ന് കണ്ടെത്തി.

ഹൈക്കോടതി നിരീക്ഷണം

അച്ഛന്റെ ഔദ്യോഗിക വാഹനം പ്രായപൂര്‍ത്തിയാകാത്ത മകന്‍് ഓടിയ്ക്കുന്നത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കരുതാനാവില്ല.

വകുപ്പ് തല നടപടി എടുക്കാം

സര്‍ക്കാര്‍ നിശ്ചയിച്ച വാടക നല്‍കാതെ ഔദ്യോഗിക വാഹനം ഉദ്യോഗസ്ഥന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന് വകുപ്പുതല നടപടി എടുക്കാമെന്നും കോടതി വ്യക്തമാക്കി.

വാർത്തയുടെ വീഡിയോ ഇതാ...

English summary
High Court dropped proceedings of unlawful driving of IG's Son.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X