അംഗീകാരമില്ലാത്തകോഴ്സില് പ്രവേശനം നേടിയ 43 വിദ്യാര്‍ത്ഥിനികള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായി
തൃശൂര്‍: അംഗീകാരമില്ലാത്ത കോഴ്സിലേയ്ക്ക് പ്രവേശനം നേടിയ 43 വിദ്യാര്‍ത്ഥിനികള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായതായി പരാതി. കര്‍ണ്ണാടക സ്റ്റേറ്റ് ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഇന്റീരിയര്‍ ഡിസൈനിങ് ഡിഗ്രി കോഴ്സിലേക്ക് 2013ലും 2014ലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥിനികളാണ് കബളിപ്പിക്കപ്പെട്ടത്. കേരളത്തിലെ പ്രമുഖ കോളേജിന്റെ പേരുപയോഗിച്ചായിരുന്നു ഇവര്‍ക്ക് കോഴ്സിലേയ്ക്ക് പ്രവേശനം നല്‍കിയത്. തൃശൂരില്‍ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ബ്രെയിന്നെറ്റ് സെന്ററിന്റെ ഡയറക്ടര്‍ ലിജുപോളിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് പരാതി നല്‍കിയിട്ടുണ്ട്.
തൃശൂര്‍ വിമലകോളേജിനോട് ചേര്‍ന്നാണ് സെന്ററിന്റെ പ്രവര്‍ത്തനമെന്ന് ധരിപ്പിച്ചായിരുന്നു പ്രവേശന നടപടികള്‍. ഓപ്പണ്‍ സര്‍വ്വകലാശാലയുടെ അഫിലിയേഷന് 2012 ല്‍ യുജിസി എടുത്തുകളഞ്ഞ വിവര മറച്ചുവെച്ചാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നല്‍കിയത്. ഓരോ സെമസ്റ്ററിനും 30,600 രൂപ വീതം ഫീസ് ഈടാക്കിയിരുന്നു. ഇതിനു പുറമേ താമസത്തിനും മറ്റുമായി തുക വേറെയും ചിലവായതായി വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. സെമസ്റ്റര്‍ പരീക്ഷ നടക്കാതെ വന്നപ്പോഴാണ് സംശയം തേന്നിയത്. പക്ഷേ അപ്പോഴൊക്കെ കോഴ്സിനു അംഗീകാരമുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.
സര്‍വ്വകലാശാല യുജിസിക്ക് നല്കിയ സത്യവാങ്മൂലത്തിലാണ് കോഴ്സ് അംഗീകാരമില്ലാത്തതാണെന്നു തെളിഞ്ഞത്. തൃശ്ശൂരില്‍ 'ബ്രെയിന്‍ നെറ്റ് സെന്റര്‍' വിമല കോളേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് വെബ്സൈറ്റിലടക്കം പരസ്യങ്ങള്‍ നല്‍കിയിരുന്നത്. കോളേജിന്റെ എംബ്ലത്തോടും ചിത്രത്തോടും കൂടിയുള്ള രജിസ്ട്രേഷന് ഫോമും പ്രവേശന ഫോമും വിദ്യാര്‍ത്ഥിനികളില്‍ സംശയത്തിനിടയാക്കില്ല. ഐഡന്റിറ്റി കാര്‍ഡും ബസ് റൂട്ട് കാര്‍ഡും കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലോടും കൂടിയുള്ളതായിരുന്നു. എന്നാല്‍, കോഴ്സുമായൊ, അത് നടത്തുന്ന സ്ഥാപനവുമായൊ കോളേജിന് ഒരുവിധ ബന്ധവുമില്ലെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.
വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്റര്‍ ഡയറക്ടറെ വിളിച്ചുവരുത്തി ജൂണ്‍ 14നകം പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിടുണ്ട്. അല്ലാത്തപക്ഷം മുഴുവന്‍ ഫീസും തിരികെക്കൊടുക്കാന്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്കു കാരണമായി സെന്ററിന്റെ ഡയറക്ടര്‍ ലിജു പോള്‍ പറയുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications