കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയെ വെല്ലുവിളിച്ച് നഴ്സുമാർ! ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം, ആശുപത്രികൾ സ്തംഭിക്കും...

മാർച്ച് ആറ് ചൊവ്വാഴ്ച മുതലാണ് കേരളത്തിലെ 62000 നഴ്സുമാർ പണിമുടക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: സമരം വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി ലംഘിച്ച് കേരളത്തിലെ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്. മാർച്ച് ആറ് ചൊവ്വാഴ്ച മുതലാണ് കേരളത്തിലെ 62000 നഴ്സുമാർ പണിമുടക്കുന്നത്.

സമരം വിലക്കി ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ ലീവെടുത്ത് പ്രതിഷേധിക്കാനാണ് നഴ്സുമാരുടെ തീരുമാനം. സമരം വിലക്കിയ ഹൈക്കോടതി ഉത്തരവ് ശരിയായില്ലെന്നും, ജഡ്ജിമാർ സ്വാധീനത്തിന് വഴങ്ങിയെന്ന് സംശയിക്കുന്നുണ്ടെന്നുമാണ് നഴ്സുമാരുടെ സംഘടനയായ യുഎൻഎ അറിയിച്ചത്.

ശമ്പളം...

ശമ്പളം...

സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണം ഏഴ് മാസമായിട്ടും നടപ്പാക്കാത്തതിന് എതിരെയും, മാനേജ്മെന്റുകളുടെ കൂട്ട നടപടികൾക്ക് എതിരെയുമാണ് കേരളത്തിലെ നഴ്സുമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നഴ്സുമാർക്കെതിരെ നടപടിയെടുക്കുമ്പോൾ സംസ്ഥാന സർക്കാരും തൊഴിൽ വകുപ്പും നോക്കി നിൽക്കുകയാണെന്നാണ് ഇവരുടെ ആരോപണം.

നഴ്സുമാർ....

നഴ്സുമാർ....

സമരം വിലക്കിയ ഹൈക്കോടതി വിധിക്കെതിരെയും നഴ്സുമാരുടെ സംഘടനാ പ്രതിനിധികൾ രൂക്ഷ വിമർശനമുന്നയിച്ചു, നഴ്സുമാർക്ക് സർക്കാർ നിർദേശിച്ച ശമ്പളം കിട്ടിയോ എന്നുപോലും ഹൈക്കോടതി ആരാഞ്ഞില്ലെന്നും, മാനജ്മെന്റുകളുടെ വാദം അതേപടി അംഗീകരിച്ചെന്നും യുഎൻഎ കുറ്റപ്പെടുത്തി.

ജഡ്ജിയും....

ജഡ്ജിയും....

നഴ്സുമാരുടെ വാദം കേൾക്കാൻ പോലും ഹൈക്കോടതി തയ്യാറായില്ലെന്നും യുഎൻഎ പ്രതിനിധികൾ പറഞ്ഞു. നേരത്തെ നഴ്സുമാർക്കെതിരെ എസ്മ പ്രയോഗിക്കാൻ ഉത്തരവിട്ട ജഡ്ജി തന്നെയാണ് സമരം വിലക്കി ഉത്തരവിട്ടതെന്നാണ് നഴ്സുമാരുടെ ആരോപണം.

 സ്വാഭാവികം...

സ്വാഭാവികം...

കേരളത്തിലെ പല സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായും ജഡ്ജിമാർക്ക് ബന്ധമുണ്ട്. അതിനാൽ ഹൈക്കോടതി വിധി യാദൃശ്ചികമായി സംഭവിച്ചതില്ല. ചേർത്തല കെവിഎം ആശുപത്രിയിലെ സമരം പൊളിക്കാൻ ഒരു ജഡ്ജി കൂട്ടുനിൽക്കുണ്ടെന്നും, ഇതിന്റെയെല്ലാം തെളിവുകൾ വൈകാതെ പുറത്തുവിടുമെന്നും യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ വ്യക്തമാക്കി.

 ലീവെടുത്ത് വിട്ടുനിൽക്കും...

ലീവെടുത്ത് വിട്ടുനിൽക്കും...

ഹൈക്കോടതി സമരം വിലക്കി ഉത്തരവിട്ട സാഹചര്യത്തിൽ ലീവെടുത്ത് പ്രതിഷേധിക്കാനാണ് നഴ്സുമാരുടെ തീരുമാനം. മാർച്ച് ആറ് മുതൽ കേരളത്തിലെ 457 ആശുപത്രികളിലെ 62000 നഴ്സുമാർ അനിശ്ചിതകാലത്തേക്ക് ലീവെടുത്താണ് പ്രതിഷേധിക്കുന്നത്.

സമരം ചെയ്ത നഴ്സുമാർക്കെതിരെ പോലീസ് അതിക്രമം; പെൺകുട്ടികളെയടക്കം തല്ലിച്ചതച്ചു, വ്യാഴാഴ്ച്ച പണിമുടക്ക്സമരം ചെയ്ത നഴ്സുമാർക്കെതിരെ പോലീസ് അതിക്രമം; പെൺകുട്ടികളെയടക്കം തല്ലിച്ചതച്ചു, വ്യാഴാഴ്ച്ച പണിമുടക്ക്

മരിച്ച് തണുത്ത് കിടന്ന ശ്രീദേവിയെ തൊടുമ്പോൾ കൈ വിറച്ചു! ഒപ്പം നിന്നത് റാണി മുഖർജിമരിച്ച് തണുത്ത് കിടന്ന ശ്രീദേവിയെ തൊടുമ്പോൾ കൈ വിറച്ചു! ഒപ്പം നിന്നത് റാണി മുഖർജി

രാജേട്ടന്റെ വിരട്ടൽ ഏറ്റു, എസ്എഫ്ഐ വഴങ്ങി... യൂണിവേഴ്സിറ്റി കോളേജിലും പൊങ്കാല അടുപ്പുകൾ ഉയർന്നു...രാജേട്ടന്റെ വിരട്ടൽ ഏറ്റു, എസ്എഫ്ഐ വഴങ്ങി... യൂണിവേഴ്സിറ്റി കോളേജിലും പൊങ്കാല അടുപ്പുകൾ ഉയർന്നു...

English summary
una announced indefinite nurses strike in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X