മുഖ്യമന്ത്രിയുടെ ഉറപ്പ്! നഴ്സുമാരുടെ കൂട്ട അവധി സമരം പിൻവലിച്ചു... ശമ്പള പരിഷ്കരണം ഈ മാസം...
നഴ്സുമാരുടെ പ്രശ്നത്തിൽ മാർച്ച് 31നകം പരിഹാരമുണ്ടാക്കാമെന്നും, ശമ്പള പരിഷ്കരണ ഉത്തരവ് 31നകം പുറത്തിറക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി യുഎൻഎ വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ പ്രഖ്യാപിച്ച അനിശ്ചിതകാല കൂട്ട അവധി സമരം പിൻവലിച്ചു. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഈ മാസം തന്നെ ഉത്തരവിറക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് നഴ്സുമാർ സമരം പിൻവലിച്ചത്.
നഴ്സുമാരുടെ പ്രശ്നത്തിൽ മാർച്ച് 31നകം പരിഹാരമുണ്ടാക്കാമെന്നും, ശമ്പള പരിഷ്കരണ ഉത്തരവ് 31നകം പുറത്തിറക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി യുഎൻഎ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഈ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്നും, സമരം പിൻവലിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായും യുഎൻഎ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് നഴ്സുമാർക്ക് ശമ്പള പരിഷ്കരണം സംബന്ധിച്ച ഉറപ്പ് കിട്ടിയത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച യുഎൻഎ ഭാരവാഹികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. അതേസമയം, ചേർത്തല കെവിഎം ആശുപത്രിയിലെ സമരം തുടരാനാണ് യുഎൻഎയുടെ തീരുമാനം.
നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാനായി ശനിയാഴ്ച ലേബർ കമ്മീഷണർ ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിലും, മാനേജ്മെന്റുകളുടെ കൂട്ട നടപടികൾക്കെതിരെയുമാണ് യുഎൻഎ നേതൃത്വത്തിൽ നഴ്സുമാർ അനിശ്ചതകാലം സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി നഴ്സുമാരുടെ സമരം വിലക്കികൊണ്ട് ഉത്തരവിട്ടു. ഇതോടെയാണ് മാർച്ച് രണ്ടാം തീയതി മുതൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ നഴ്സുമാർ തീരുമാനിച്ചത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications