ഗൾഫിൽ കുടുങ്ങിയ ഗർഭിണികളായ നഴ്സുമാരടക്കം തിരികെ, യുഎൻഎയുടെ ചാർട്ടേഡ് ഫ്ലൈറ്റിന് അനുമതി
തിരുവനന്തപുരം: നഴ്‌സുമാര്‍ അടക്കമുളള പ്രവാസികളെ തിരികെ എത്തിക്കാനുളള യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ജൂണ്‍ 7 മുതലാണ് പ്രത്യേക വിമാനം സര്‍വ്വീസ് നടത്തുക. യുഎന്‍എ ഭാരവാഹി ജാസ്മിന്‍ ഷാ ഇക്കാര്യം സ്ഥിരീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. പോസ്റ്റ് വായിക്കാം:
'' അഭിമാന നിമിഷം. യുഎൻഎ ചാർട്ടേഡ് ഫ്ലൈറ്റിന് അനുമതി. റിയാദിൽ നിന്നും കൊച്ചിയിലേക്കുളള ആദ്യ ഫ്ലൈറ്റ് സൗദി സമയം 1.40 pm ന് മറ്റു തടസ്സങ്ങൾ ഒന്നുമില്ലായെങ്കിൽ 177 നേഴ്സുമാരും, കുടുംബാംഗങ്ങളും നവജാത ശിശുക്കളായ 12 പേരും, 12 വയസ്സിൽ താഴെയുള്ള വരും,50ലധികം ഗർഭിണികൾ,150 ലധികം യാത്രക്കാരും സ്ത്രീകൾ,60 വയസ്സിന് മുകളിലുള്ള 16 പേരും അടങ്ങുന്നതാണ് ആദ്യ ഇവാക്വാഷേൻ ഫ്ലൈറ്റ്.
രണ്ടാമത്തെ ഫ്ലൈറ്റ് ജിദ്ദയിൽ നിന്നും, മൂന്നാമത്തെ ഫ്ലൈറ്റ് റിയാദിൽ നിന്നും, ഈ മാസം 9 തിനും നാലാമത്തെ ഫ്ലൈറ്റ് ദമാമിൽ നിന്ന് 11 നും അനുമതികളെല്ലാം ലഭിക്കുകയാണെങ്കിൽ കൊച്ചിയിൽ പറന്നിറങ്ങുന്നതോടെ മുഴുവൻ നേഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും പൂർണ്ണമായും നാട്ടിലെത്തും. ഈ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ ഓരോരുത്തരുടെയും പിന്തുണയാണ് ഇത്തരമൊരു ചരിത്ര ദൗത്യവുമായി മുന്നോട്ട് പോകാനും വിജയിപ്പിക്കാനും സാധിച്ചത്. നേഴ്സിംഗ് സമൂഹത്തിൻ്റെ കൂട്ടായ്മയുടെ ഉദാഹരണം.

ഈ ദൗത്യം വിജയിപ്പിക്കാൻ യുഎൻഎയുടെ കൂടെ നിന്ന മറുനാടൻ മലയാളി, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ, ഇന്ത്യൻ എംബസി റിയാദ്, മുഖ്യമന്ത്രി പിണറായി വിജയൻ,മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം, ഷാജൻ സ്കറിയ, മിനി,സുരേഷേട്ടൻ, ലാൽജി, കേന്ദ്ര സർക്കാർ,കേരളാ സർക്കാർ, കെ.സുരേന്ദ്രൻ, ഡീൻ കുര്യാക്കോസ് എം.പി അഡ്വ.സുഭാഷ് ചന്ദ്രൻ, അഡ്വ.ശ്രീറാം. ആവാസ് ചാരിറ്റബിൾ ട്രസ്റ്റ് ഫ്ലൈറ്റിന് സംഭാവനയായി തുക നൽകിയ മുഴുവൻ പേരെയും നന്ദിയോടെ ഓർക്കുന്നു.
വിമർശകരോട്: യുഎൻഎയുടെ ഫ്ലൈറ്റിന് അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് പേരില്ലാ കത്ത് അയച്ചവരോട്, നിങ്ങൾക്ക് രണ്ട് ദിവസം വൈകിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകാം പക്ഷേ പിന്തുണക്കാൻ ആയിരങ്ങൾ ഉള്ളതിനാൽ തകർക്കാൻ കഴിയില്ല. നിങ്ങളുടെ പിതൃശൂന്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തിയിലൂടെ തന്നെയാണ് ഞങ്ങളുടെ മറുപടി.നിങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചത് എങ്ങിനെയെങ്കിലും നാടെത്താൻ പാടുപെടുന്ന പാവം പ്രവാസികളെയായിരുന്നു''.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications