കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൾഫിൽ കുടുങ്ങിയ ഗർഭിണികളായ നഴ്സുമാരടക്കം തിരികെ, യുഎൻഎയുടെ ചാർട്ടേഡ് ഫ്ലൈറ്റിന് അനുമതി

Google Oneindia Malayalam News

തിരുവനന്തപുരം: നഴ്‌സുമാര്‍ അടക്കമുളള പ്രവാസികളെ തിരികെ എത്തിക്കാനുളള യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ജൂണ്‍ 7 മുതലാണ് പ്രത്യേക വിമാനം സര്‍വ്വീസ് നടത്തുക. യുഎന്‍എ ഭാരവാഹി ജാസ്മിന്‍ ഷാ ഇക്കാര്യം സ്ഥിരീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. പോസ്റ്റ് വായിക്കാം:

'' അഭിമാന നിമിഷം. യുഎൻഎ ചാർട്ടേഡ് ഫ്ലൈറ്റിന് അനുമതി. റിയാദിൽ നിന്നും കൊച്ചിയിലേക്കുളള ആദ്യ ഫ്ലൈറ്റ് സൗദി സമയം 1.40 pm ന് മറ്റു തടസ്സങ്ങൾ ഒന്നുമില്ലായെങ്കിൽ 177 നേഴ്സുമാരും, കുടുംബാംഗങ്ങളും നവജാത ശിശുക്കളായ 12 പേരും, 12 വയസ്സിൽ താഴെയുള്ള വരും,50ലധികം ഗർഭിണികൾ,150 ലധികം യാത്രക്കാരും സ്ത്രീകൾ,60 വയസ്സിന് മുകളിലുള്ള 16 പേരും അടങ്ങുന്നതാണ് ആദ്യ ഇവാക്വാഷേൻ ഫ്ലൈറ്റ്.

രണ്ടാമത്തെ ഫ്ലൈറ്റ് ജിദ്ദയിൽ നിന്നും, മൂന്നാമത്തെ ഫ്ലൈറ്റ് റിയാദിൽ നിന്നും, ഈ മാസം 9 തിനും നാലാമത്തെ ഫ്ലൈറ്റ് ദമാമിൽ നിന്ന് 11 നും അനുമതികളെല്ലാം ലഭിക്കുകയാണെങ്കിൽ കൊച്ചിയിൽ പറന്നിറങ്ങുന്നതോടെ മുഴുവൻ നേഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും പൂർണ്ണമായും നാട്ടിലെത്തും. ഈ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ ഓരോരുത്തരുടെയും പിന്തുണയാണ് ഇത്തരമൊരു ചരിത്ര ദൗത്യവുമായി മുന്നോട്ട് പോകാനും വിജയിപ്പിക്കാനും സാധിച്ചത്. നേഴ്സിംഗ് സമൂഹത്തിൻ്റെ കൂട്ടായ്മയുടെ ഉദാഹരണം.

covid

ഈ ദൗത്യം വിജയിപ്പിക്കാൻ യുഎൻഎയുടെ കൂടെ നിന്ന മറുനാടൻ മലയാളി, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ, ഇന്ത്യൻ എംബസി റിയാദ്, മുഖ്യമന്ത്രി പിണറായി വിജയൻ,മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം, ഷാജൻ സ്കറിയ, മിനി,സുരേഷേട്ടൻ, ലാൽജി, കേന്ദ്ര സർക്കാർ,കേരളാ സർക്കാർ, കെ.സുരേന്ദ്രൻ, ഡീൻ കുര്യാക്കോസ് എം.പി അഡ്വ.സുഭാഷ് ചന്ദ്രൻ, അഡ്വ.ശ്രീറാം. ആവാസ് ചാരിറ്റബിൾ ട്രസ്റ്റ് ഫ്ലൈറ്റിന് സംഭാവനയായി തുക നൽകിയ മുഴുവൻ പേരെയും നന്ദിയോടെ ഓർക്കുന്നു.

വിമർശകരോട്: യുഎൻഎയുടെ ഫ്ലൈറ്റിന് അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് പേരില്ലാ കത്ത് അയച്ചവരോട്, നിങ്ങൾക്ക് രണ്ട് ദിവസം വൈകിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകാം പക്ഷേ പിന്തുണക്കാൻ ആയിരങ്ങൾ ഉള്ളതിനാൽ തകർക്കാൻ കഴിയില്ല. നിങ്ങളുടെ പിതൃശൂന്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തിയിലൂടെ തന്നെയാണ് ഞങ്ങളുടെ മറുപടി.നിങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചത് എങ്ങിനെയെങ്കിലും നാടെത്താൻ പാടുപെടുന്ന പാവം പ്രവാസികളെയായിരുന്നു''.

English summary
UNA chartered flights to bring back nurses from Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X